ഷിരൂരിലെ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ മരിച്ച അർജുൻ്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംസ്ഥാന സർക്കാർ തയ്യാറാക്കിയ പ്രത്യേക ആംബുലൻസിലാണ് മൃതദേഹം നാട്ടിലേക്ക് എത്തിച്ചത്.
അർജുന്റെ സഹോദരൻ അഭിജിത്തും സഹോദരി ഭർത്താവ് ജിതിനും ആംബുലൻസില്‍ ഒപ്പമുണ്ട്. കർണാടക പൊലീസും കാർവാർ എംഎല്‍എ സതീഷ് സെയിലും യാത്രയില്‍ ആംബുലൻസിനെ അനുഗമിക്കും.
മൃതദേഹം അർജുന്റെത് എന്ന് ഡിഎൻഎ പരിശോധനയില്‍ ഉറപ്പിച്ചതോടെയാണ് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ വേഗത്തില്‍ ആക്കിയത്. നാളെ രാവിലെ 6 മണിക്ക് അർജുന്റെ മൃതദേഹം കോഴിക്കോട്ടെ വീട്ടിലെത്തിക്കും.
അതേസമയം, അർജുന്റെ കുടുംബത്തിനു കർണാടക സർക്കാർ 5 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. കാർവാർ എംഎല്‍എ സതീഷ് സെയില്‍ സഹായധനം അർജുന്റെ അമ്മയ്ക്ക് നല്‍കും. 72 ദിവസം നീണ്ടുനിന്ന തെരച്ചിലിനൊടുവിലാണ് അർജുനെ കണ്ടെത്താനായത്.