നിലമ്ബൂർ എം എല്‍ എ പിവി അൻവർ മുഖ്യമന്ത്രിക്കെതിരെയും പാർട്ടിക്കെതിരെയും നടത്തിയ വിമർശനങ്ങള്‍ക്ക് പിന്നാലെ പ്രതികരണവുമായി ആരോഗ്യ മന്ത്രി വീണാ ജോർജ്.
ഉയരെ പറക്കും ചെങ്കൊടി, രക്തസാക്ഷികള്‍ ജീവൻ കൊടുത്തു ചുവപ്പിച്ച ചെങ്കൊടിയെന്ന് ആരോഗ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. മുഖ്യമന്ത്രിയുടെ ചിത്രം ഉള്‍പ്പെടെയാണ് വീണാ ജോർജ് ഫേസ്ബുക്കില്‍ പങ്കുവച്ചത്.
അതേസമയം ഉത്തരം താങ്ങുന്നു എന്ന് ധരിക്കുന്ന പല്ലിയെ പോലെയാണ് പി വി അൻവർ എന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി കുറിച്ചു.
പല്ലിയ്ക്ക് താനാണ് ഉത്തരം താങ്ങുന്നത് എന്ന മിഥ്യാധാരണ ഉണ്ടായാല്‍ നിവൃത്തിയില്ല. ബാക്കി എല്ലാവർക്കും അതല്ല ശരി എന്നറിയാമെങ്കിലും പല്ലിയ്ക്ക് ആ ബോധ്യം ഉണ്ടാകില്ലെന്നും വി ശിവൻകുട്ടി വാര്‍ത്താകുറിപ്പില്‍ തുറന്നടിച്ചു