കണ്ണൂരിൽ പോക്സോ കേസിൽ പ്രതിയായ മുൻ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ മരിച്ച നിലയിൽ കണ്ടെത്തി. മുയ്യം ബ്രാഞ്ച് സെക്രട്ടറി അനീഷ് ആണ് മരിച്ചത്. കോഴിക്കോട് തൊണ്ടയാട് റോഡിനോട് ചേർന്ന ഒഴിഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.
തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. പോക്സോ കേസിൽ പ്രതിയായതിന് പിന്നാലെ സിപിഎം, ഇയാളെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റുകയും പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ : Toll free helpline number: 1056, 0471-2552056)