മാട്ടൂൽ | മാട്ടൂൽ സി എച്ച് മുഹമ്മദ് കോയ സ്മാരക ഗവർമെന്റ് ഹയർ സെക്കണ്ടറി സ്കൂളിന് മുന്നിലുള്ള പ്രധാന റോഡിൽ ബാരിക്കേട് വെക്കാൻ MSF മാട്ടൂൽ പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് പ്രസിഡന്റ് ഫാരിശ ടീച്ചർക്ക് നൽകിയ പരാതിക്ക് ഫലം കണ്ടു.
മാട്ടൂൽ പഞ്ചായത്ത് പ്രസിഡന്റ് ഫാരിശ ടീച്ചറുടെ ഇടപെടൽ കൊണ്ട് പെറ്റ് സ്റ്റേഷൻ സ്പോൺസർ ചെയ്ത ബാരിക്കേട് പഴയങ്ങാടി സബ് ഇൻസ്‌പെക്ടർ സുനീഷ് കുമാർ നാടിന് സമർപ്പിച്ചു.
ഇതോടെ അമിത വേഗതയിലൂടെ അപകടപരമായ ഡ്രൈവിംഗിന് നിയന്ത്രണം ഉണ്ടാവുകയും അതിലൂടെയുള്ള വിദ്യാർത്ഥികളുടെയും മറ്റ് കാൽനട യാത്രക്കാരുടെയും സഞ്ചാരം സുഖകരമാക്കാൻ സഹായകരമാകും.
ഇതിന് നേതൃത്വം നൽകിയ പഞ്ചായത്ത് പ്രസിഡണ്ടിനും പെറ്റ് സ്റ്റേഷനുമുള്ള നന്ദിയും MSF ഭാരവാഹികൾ അറിയിച്ചു.
Ⓜ️𝗖𝗼𝗻𝗴𝗿𝗮𝘁𝘂𝗹𝗮𝘁𝗶𝗼𝗻 🤝