റിയാദ്: സൗദിയിലേക്ക് വിദേശമദ്യം കടത്തിയ കേസില്‍ പിടിക്കപ്പെട്ടവരില്‍ കൂടുതലും ഇന്ത്യക്കാരെന്ന് റിപ്പോർട്ട്.
വാഹനങ്ങളുടെ അറകളിലും പ്രത്യേകം തയ്യാറാക്കിയ അറകളിലും ആണ് വിദേശ മദ്യം കടത്തുന്നത്. അടുത്തിടെ ഒട്ടനവധി ആള്‍ക്കാർ പിടിക്കപ്പെട്ട വാർത്തകള്‍ വന്നിരുന്നു. കൂടുതലും ഡ്രൈവർമാർ മദ്യം കടത്തുന്ന ഏജന്റന്മാരായി പ്രവർത്തിക്കുന്നുണ്ട്.
ജയിലില്‍ കഴിയുന്നവരില്‍ മലയാളികളും
വിദേശ മദ്യം സൗദി അറേബ്യയില്‍ കടത്തിക്കൊണ്ടുവന്നാല്‍ ഉയർന്ന വിലയ്ക്ക് വില്‍ക്കാം എന്ന് കണ്ടുകൊണ്ടാണ് മദ്യ കടത്ത് വ്യാപകമാവുന്നത്. നൂറുകണക്കിന് ആളുകളാണ് നിലവില്‍ മദ്യക്കടത്ത് കേസില്‍ ശിക്ഷ അനുഭവിച്ച് ജയിലില്‍ കഴിയുന്നത്.
കഴിഞ്ഞശേഷം സൗദി അറേബ്യയില്‍ നിന്ന് നിരവധി പേരെ സമാന കുറ്റത്തിന് നാട് കടത്തപ്പെട്ടിട്ടുണ്ട്. പല വിദേശികളും കുടുംബവുമായി ബഹറിൻ സന്ദർശിച്ച് തിരികെ വരുമ്ബോള്‍ മദ്യം കടത്തുന്നത് ശ്രദ്ധയില്‍ പെട്ട് പിടിക്കപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ നിരവധി മലയാളികളും ശിക്ഷ അനുഭവിക്കുന്നവരില്‍ ഉള്‍പ്പെടും.
മദ്യ കടത്തിനെതിരെ പ്രവാസി സംഘടനകള്‍ ബോധവല്‍ക്കരണ പ്രവർത്തനങ്ങള്‍ നടത്താറുണ്ട്. ഗള്‍ഫ് മലയാളി ഫെഡറേഷൻ നവംബർ ഒന്നിന് മദ്യത്തിനും മയക്കുമരുന്നിനും എതിരെ ബഹറിനില്‍ നിന്ന് സൗദി അറേബ്യയിലേക്ക് വാഹന പ്രചരണ യാത്ര സംഘടിപ്പിക്കുമെന്നും ഗള്‍ഫ് മലയാളി ഫെഡറേഷൻ ജിസിസി കമ്മറ്റി അറിയിച്ചു