ചെന്നൈ: തന്റെ പ്രിയപ്പെട്ട മുത്തച്ഛനേയും മുത്തശ്ശിയേയും കണ്ട് മടങ്ങി വീട്ടിലേക്ക് എത്തിയ മൂന്ന് വയസുകാരന് ഓട്ടോയിടിച്ച് ദാരുണാന്ത്യം.
ചെന്നൈയിലെ തിരുവള്ളുർ എന്ന ജില്ലയിലാണ് സംഭവം. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം, തിരുവലങ്ങാടിന് സമീപം നെടുമ്ബരം ഗ്രാമത്തിലാണ് ദാരുണമായ അപകടമുണ്ടായത്.
അവധിക്ക് തിരുപ്പതിയില്‍ പോയി തന്റെ മുത്തച്ഛനേയും മുത്തശ്ശിയേയും കണ്ട് മടങ്ങി എത്തിയ 3 വയസുകാരൻ റോഡിന് എതിർവശത്ത് നിന്ന ബന്ധുവിന് സമീപത്തേക്ക് ഓടുകയായിരുന്നു. എന്നാല്‍ ഇതേസമയം ഇതിലേ വന്ന ഓട്ടോ കുട്ടിയെ ഇടിച്ച് തെറിപ്പിക്കുകയാണ് ഉണ്ടായത്. ഗഗൻ സായി എന്ന മൂന്ന് വയസുകാരനാണ് കൊല്ലപ്പെട്ടത്. അമ്മയ്ക്കും രണ്ട് സഹോദരിമാർക്കും ഒപ്പമായിരുന്നു കുട്ടി താമസിച്ചിരുന്നത്.
അമ്മയ്ക്കൊപ്പമായിരുന്നു മൂന്ന് വയസുകാരൻ റോഡിന് സമീപത്ത് എത്തിയത്. അതേസമയം അമ്മ ഫോണില്‍ സംസാരിച്ചുകൊണ്ട് നില്‍ക്കുമ്ബോള്‍ കുട്ടി റോഡിലേക്ക് ഓടിപ്പോയതിന് പിന്നാലെയാണ് അപകടം നടന്നത്. എന്നാല്‍ കുട്ടി ഇങ്ങനെ ഓടി വരുന്നത് റോഡിന് എതിർ വശത്ത് നിന്ന ബന്ധുവും ഇതിലേ എത്തിയ ഓട്ടോയും ശ്രദ്ധിച്ചിരുന്നില്ല.
ഓട്ടോ ഇടിച്ച് തെറിച്ച് വീണ മൂന്ന് വയസുകാരൻ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്ത പൊലീസ് അശ്രദ്ധമായി വാഹനം ഓടിച്ചതിന് ഓട്ടോ ഡ്രൈവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്