ഛത്തീസ്ഗഢ്: ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജുലാന മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാർഥി വിനേഷ് ഫോഗട്ട് ജയിച്ചു.
6015 വോട്ടുകള്‍ക്കാണ് ജയം. തുടക്കത്തില്‍ മുന്നേറിയ വിനേഷ്, പിന്നീട് ബി.ജെ.പി.യുടെ യോഗേഷ് കുമാറിന് പിറകിലായി. എന്നാല്‍ അവസാന റൗണ്ടുകളില്‍ ലീഡ് നേടിയ വിനേഷ്, ഒടുവില്‍ വിജയം കൈവരിക്കുകയായിരുന്നു. ബി.ജെ.പി സ്ഥാനാർഥിയായ യോഗേഷ് കുമാറാണ് രണ്ടാം സ്ഥാനത്ത്. എ.എ.പി.യുടെ കവിത റാണി അഞ്ചാംസ്ഥാനത്താണ്.
ഗുസ്തി താരമായ വിനേഷ് ഫോഗട്ട് പാരീസ് ഒളിമ്ബിക്സില്‍ ഫൈനലിലെത്തിയിരുന്നു. ഫൈനലില്‍ നൂറുഗ്രാം ഭാരക്കൂടുതലിനെ തുടർന്ന് അയോഗ്യയാക്കപ്പെട്ട വിനേഷ് പിന്നീട് ഗുസ്തിയില്‍ നിന്ന് വിരമിച്ച് കോണ്‍ഗ്രസില്‍ ചേർന്നു. വിനേഷിന്റെ സ്ഥാനാർഥിത്വത്തെ തുടർന്ന് രാജ്യം ഉറ്റുനോക്കുന്ന മണ്ഡലമാണ് ജുലാന. കർഷക രോഷവും ഗുസ്തി രോഷവും ബിജെപിക്ക് തിരിച്ചടിയായി.