കോഴിക്കോട് | ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ അമ്മയുടെ സുഹൃത്തുക്കള്‍ അറസ്റ്റില്‍.
കോഴിക്കോട് മുക്കത്താണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളിയടക്കം മൂന്നുപേരാണ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ ഉള്ളത്. കേസില്‍ കൂടുതല്‍ പേര് പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു.
15കാരിയെ വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴാണ് ആറുമാസം ഗര്‍ഭിണിയാണെന്ന് മനസിലാക്കുന്നത്.
തുടര്‍ന്നുള്ള അന്വേഷണത്തില്‍ കുട്ടിയുടെ മാതാവിന്റെ സുഹൃത്തുക്കളായ മലപ്പുറം അരീക്കോട് സ്വദേശികളായ മുഹമ്മദ് അനസ്, യുസുഫ്, അസം സ്വദേശി മോമന്‍ അലി എന്നിവര്‍ അറസ്റ്റിലാവുകയായിരുന്നു.
പ്രതികളെ താമരശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വിദ്യാര്‍ത്ഥിനിയെ തിരുവനന്തപുരം ചൈല്‍ഡ് കെയര്‍ സെന്ററിലേയ്ക്ക് മാറ്റി