തിരുവനന്തപുരം: അടിയന്തര പ്രമേയ ചർച്ചക്കിടെ സ്പീക്കർ എ.എൻ. ഷംസീറും കെ.ടി. ജലീലും തമ്മില്‍ തർക്കം. സംസാരത്തിനിടെ, പ്രതിപക്ഷാംഗങ്ങള്‍ തുടർച്ചയായി ഇടപെട്ടതോടെ കെ.ടി.ജലീല്‍ സംസാരം നിർത്തി.
പ്രസംഗം തുടരാൻ സ്പീക്കർ പലവട്ടം ആവശ്യപ്പെട്ടെങ്കിലും തന്‍റെ സമയം പ്രതിപക്ഷം അപഹരിക്കുന്നുവെന്നായി ജലീല്‍. രണ്ട് മിനിറ്റേ ബാക്കിയുള്ളൂവെന്നും അധികം സമയം നല്‍കാനാവില്ലെന്നും ഷംസീർ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു.
അവർ തടസ്സപ്പെടുത്തുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ താൻ സംസാരിക്കുന്നില്ലെന്നായി ജലീല്‍. അത് ‘നിങ്ങളുടെ ഇഷ്ടമെന്നും സംസാരിക്കാൻ കഴിയില്ലെങ്കില്‍ മിണ്ടാതെ നിന്നോ’ എന്ന് സ്പീക്കറും തിരിച്ചടിച്ചു. പിന്നാലെ ജലീല്‍ സംസാരം തുടരുകയായിരുന്നു.