കാസർകോട്: നീലേശ്വരത്ത് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. കാണാതായ മറ്റൊരാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്.
അപകടത്തില്‍പ്പെട്ട ബോട്ടില്‍ 30 മത്സ്യത്തൊഴിലാളികളുണ്ടായിരുന്നു. ബാക്കിയുള്ളവരെ രക്ഷപ്പെടുത്തി. തിരയില്‍പ്പെട്ട് മറിഞ്ഞ ബോട്ട് പൂർണമായും കടലില്‍ മുങ്ങിപ്പോവുകയായിരുന്നു. കടല്‍ക്ഷോഭം സംബന്ധിച്ച മുന്നറിയിപ്പൊന്നും ഉണ്ടായിരുന്നില്ല.