പ്രളയപാഠങ്ങൾ…
കേരളം കണ്ട ഏറ്റവും വലിയ ദുരന്തഭൂമിയിയായി മാറിയ
വയനാട് മുണ്ടക്കയത്ത്
ചിന്തയെയും ശ്വാസത്തെയും
മരവിപ്പിക്കുന്ന അത്യപൂർവ്വമായൊരു
കാഴ്ച..
ജാതിയോ മതമോ രാഷ്ട്രീയമോ എന്തെന്നറിയാത്ത 25ലധികം മൃത്ശരീരങ്ങൾ ഒരുമിച്ച് സംസ്‌ക്കരിക്കുന്ന ഹൃദയങ്ങൾ നുറുങ്ങിപ്പോകുന്ന വേദനാജനകമായ കാഴ്ച ഒരു നേരമിരുട്ടി വെളുത്തപ്പോൾ പ്രകൃതിയുടെ താണ്ഡവത്തിൽ
കണ്ണ്നീർ ക്കയങ്ങളുടെ സാഗരം തീർത്ത ദുരന്ത ഭൂമിയിൽ മരപ്പാവകളെ പോലെ ഒഴുകിപ്പോകുന്ന ചെളിയിലാണ്ട് പോയ കുറേ മനുഷ്യക്കബന്ധങ്ങൾ.
മനുഷ്യസ്നേഹത്തിന്റെയും ചേർത്ത്പിടിക്കലിന്റെയും ചരിത്രം ഒരിക്കൽ കൂടി ആവർത്തിച്ച് കേരളത്തിലെ മഹാമനീഷികൾ ലോകത്തിന് മുന്നിൽ മനുഷ്യ സ്നേഹ സൂത്രവാക്യത്തെ തിരുത്തിയെഴുതി ജാതി മത വർഗ്ഗ രാഷ്ട്രീയ വേദങ്ങൾക്കപ്പുറം മരണം മുന്നിൽകണ്ട് വിറങ്ങലിച്ച മനുഷ്യരോട് സ്നേഹ സൂക്തങ്ങളോതി..
പ്രളയത്തിന്റെ കാരണങ്ങളെ തിരയുന്ന ഓരോ മനുഷ്യർക്ക് മുന്നിലും പ്രളയം വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്ന ഒരു പാഠമുണ്ട്
ഓരോ പ്രളയത്തിനും ദുരന്തത്തിനും ശേഷം നാം മറന്ന് പോകുന്ന വലിയ പാഠം “കേവലം നിസ്സാരനായ മനുഷ്യൻ”
മരണമെന്ന പോലെ, മനുഷ്യനെന്നപോലെ പ്രകൃതിയും വലിയൊരു സത്യമാണ്
ഈ ചേർത്ത് പിടിക്കലും സ്നേഹ പങ്കിടലുകളും വിശപ്പന്തെന്ന് അറിഞ്ഞ അന്ന മൂട്ടലും കേവല ജാതി മത രാഷ്ട്രീയ വാഴ്ത്തപ്പെടലുകൾക്ക് വഴി വിട്ട്കൊടുക്കാതെ മനുഷ്യരുള്ള കാലം വരെ മുറുകെ പിടിക്കാൻ
പ്രകൃതി നൽകുന്ന ഓരോ പാഠവും വലിയ പാഠങ്ങളാണ്.
ദുരന്തമുഖത്ത് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്ന സന്നദ്ധ സംഘടനകളുടെ പ്രവർത്തകരുടെ മുഖം നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?
ചെളിയിലേക്കാണ്ട് പോയ കുഞ്ഞ് പൈതങ്ങളെയും മനുഷ്യശരീര ഭാഗങ്ങളെയും വലിച്ചൂരിയെടുക്കുമ്പോൾ ഉറ്റവരെ തിരയുന്ന മനുഷ്യ കണ്ണീരുകളുടെ ചൂടറിയുമ്പോൾ
ഒന്ന് പൊട്ടികരയാൻ പോലും സാധിക്കാതെ മരവിച്ച് പോയ മുഖങ്ങൾ വീണ്ടും വീണ്ടും അവർ തിരയുകയാണ് ഇനിയും ബാക്കിയായി പോയ നമ്മെപ്പോലെ ജീവിക്കാൻ ആഗ്രഹിച്ച ഓരോ മനുഷ്യർക്കുവേണ്ടി.
ജലവേഗതക്കൊപ്പം ഒലിച്ച് പോകുന്ന മനുഷ്യ ജീവനെ രക്ഷിക്കാൻ സ്വജീവൻ പണയം വെച്ച് ഒഴുക്കിലേക്കെട്ത്ത് ചാടുന്ന പട്ടാളക്കാരെ നിങ്ങൾ കണ്ടിട്ടുണ്ടോ?
രക്തബന്ധമോ കുലബന്ധമോ ഇല്ലാത്ത മനുഷ്യരെ മരണമുഖത്ത് നിന്ന് വീണ്ടും ജീവിതമെന്ന വലിയ സ്വപ്നത്തിലേക്ക് കൈപിടിച്ചുയർത്തിയ ഇന്ത്യയുടെ കാവൽ ഭടന്മാർ,
പ്രകൃതിയെ പോലും അതിശയിപ്പിച്ച് മണിക്കൂറുകൾ കൊണ്ട് പാലം പണിതവർ,
ദുരന്തമുഖത്ത് ഒരുപാട് പേരെ ജീവിതത്തിലേക്ക് കൊണ്ട് വന്ന്
സ്വയം ജീവൻ നൽകി ഓർമ്മയുടെ താളുകളിൽ മായാതെ ജീവിക്കുന്നവർ,
പ്രാണൻ പോകുന്ന അവസാന നിമിഷത്തിലെ മനുഷ്യരെ ജീവിതമെന്ന സ്വപ്നം കാണിച്ച പ്രതികൂല കാലാവസ്ഥാപരീക്ഷണങ്ങളെ അതിജീവിച്ച് ഫ്രീക്കന്മാരെന്ന് വിളിച്ച് നാടിനും വീടിനും കൊള്ളാത്തവരെന്ന് മുദ്ര കുത്തി മോഡിഫൈ ജീപ്പ്പുകളിൽ വിലസിയവർ,
ചുരം കേറി പോകുന്ന മനുഷ്യർക്ക് ഉറ്റവർ നഷ്ടപെട്ട വേദന നെഞ്ചിലമർത്തി ഭക്ഷണവും ചായയും നൽകിയ അനേകം മനുഷ്യർ, സന്നദ്ധ സംഘടനകൾ.
ഈ പ്രളയത്തെയും ദുരന്തത്തെയും നാം വീണ്ടും മറവിയുടെ പുസ്തകത്താളുകളിൽ കവിതകളായോ കഥകളായോ ഓർമ്മക്കുറിപ്പുകളായോ അടയാളപ്പെടുത്തിയേക്കാം.
വിശുദ്ധ വേദഗ്രന്ഥങ്ങളും മഹാരഥന്മാരും പ്രവാചകരും മുന്നറിയിപ്പും നൽകിയ മഹത്തായ സന്ദേശങ്ങൾ ഭൂമിയെ സ്വാർത്ഥതയുടെ വിളനിലയമാക്കുന്ന മനുഷ്യർക്ക് മുന്നിൽ ഇനിയും ആവർത്തിക്കപ്പെട്ടേക്കാം..
മനുഷ്യർ പരസ്പര സ്നേഹം മുറുകെപ്പിടിക്കുന്നത് പോലെ
അതേ ആഴത്തിലും വ്യാപ്തിയിലും
പ്രകൃതിസ്നേഹവും നാം മുറുകെ പിടിക്കേണ്ടതുണ്ട് പ്രപഞ്ചമെന്ന മഹാപ്രതിഭാസത്തിലെ കോടാനകോടി ജീവജാലങ്ങളുടെ
അഭയകേന്ദ്രമായ ഭൂമിയിൽ മനുഷ്യനും കേവലമൊരു അഭയാർത്ഥി മാത്രമാണ് നാം കരുതേണ്ടത് വരുംതലമുറക്ക് ജീവിക്കേണ്ട മണ്ണിനെയും നാടിനെയുമാണ്
കഴിഞ്ഞ് പോയ പ്രളയദുരന്തങ്ങളിൽ നാം പഠിക്കാത്ത ഓരോ പാഠങ്ങളും
അടുത്ത മഹാ ദുരന്തത്തിന് മുമ്പായി നമ്മെയും ജീവിക്കാൻ പ്രേരിപ്പിക്കുന്നു… ✒️അമ്മീഷാ മാട്ടൂൽ