‘വൈറ്റ്ഗാർഡ്’ എന്നത് കേവലമൊരു സംഘടനയുടെ പേര് മാത്രമല്ല, മലയാളക്കരയുടെ സേവന സന്നദ്ധയുടെ പൊതു നാമം കൂടിയാണ്.
സമർപ്പിത യൗവ്വനങ്ങളുടെ സംഘ ചേരിയാണത്.
കേരളത്തിന്റെ പല ദിക്കുകളിൽ നിന്നായി ആയിരങ്ങളാണ് ഈ സംഘ ചേരിയിൽ അണി ചേർന്നിട്ടുള്ളത്.
രാത്രിയെന്നോ പകലെന്നോ വിത്യാസമില്ലാതെ, അനുകൂല-പ്രതികൂല കാലാവസ്ഥയെന്ന വേർതിരിവില്ലാതെ മലയാളക്കരയിൽ സദാ സേവന സന്നദ്ധമായ സേനയാണ് ‘വൈറ്റ്ഗാർഡ്’.
ആ കർമ്മ സരണിയിൽ മാട്ടൂലിന്റെ കരുത്തായി അണി ചേർന്നവരാണ് മടക്കരയിലെ ഖയ്യൂമും, മാട്ടൂൽ സൗത്തിലെ അഫ്സലും, തെക്കുംബാടുള്ള റാഫിയും.
ഒരു രാത്രി കൊണ്ട് ഒരു നാട് തന്നെ ഇല്ലാതായ വയനാടിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി സംസ്ഥാനത്തെ മറ്റ് വൈറ്റ്ഗാർഡ് ടീം അംഗങ്ങൾക്കൊപ്പം ദുരിതാശ്വാസ പ്രവർത്തനങ്ങളിലാണ് ഇവർ മൂവരും.
സ്വന്തം നാടെന്നോ മറുനാടെന്നോ വിവേചനമേതുമില്ലാതെ വയനാടിന്റെ ദുരന്ത ഭൂമിയിൽ മാട്ടൂലെന്ന ഹരിത നാടിന്റെ നീരുറവ വറ്റാത്ത അശ്വാസമായി, കരുത്തായി, അടയാളപ്പെടുത്തലായി പ്രവർത്തിച്ച ഖയ്യും മടക്ക, റാഫി തെക്കുംബാട്, അഫ്സൽ മാട്ടൂൽ സൗത്ത് എന്നിവരുടെ ഈ സേവനത്തെ അഭിനന്ദിക്കാതെ വേദനയുടെ ഈ കാലവും നമ്മുക്ക് കടന്നുപോകരുത്.
പ്രിയപ്പെട്ട സഹപ്രവർത്തകരെ നിങ്ങൾക്ക് ജന്മ നാടിന്റെ ഹരിതാഭിവാദ്യങ്ങൾ…..