ഒരറ്റ രാത്രി കൊണ്ട് എല്ലാം നഷ്ടപ്പെട്ട വയനാട് മുണ്ടക്കൈ, ചൂരൽമല ദുരന്ത ഭൂമിയിലേക്ക് മാട്ടൂലിന്റെ വറ്റാത്ത കാരുണ്യ നീരുറവ അനുസ്യൂതം പ്രവഹിക്കുകയാണ്.
മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച ദുരിതാശ്വാസ ഫണ്ടിലേക്ക് ആദ്യഘട്ടത്തിൽ അഞ്ച് ലക്ഷം രൂപ സമാഹരിച്ച് നൽകിയാണ് ഈ ഹരിത നാടിന്റെ വറ്റാത്ത നീരുറവ പ്രവഹിക്കുന്നത്.
മുസ്ലിം ലീഗ് വാർഡ് കമ്മിറ്റികളുടെ നേതൃത്തത്തിലാണ് ഫണ്ട് സമാഹരണം നടക്കുന്നത്.
ആദ്യഘട്ട സമാഹരണത്തിൽ തെക്കുംബാട് നാലാം വാർഡും, മാട്ടൂൽ സൗത്ത് പത്താം വാർഡുമാണ് ലക്ഷത്തിന് മുകളിൽ രൂപ സമാഹരിച്ച് ഫണ്ട് ശേഖരണത്തിൽ മുന്നിട്ട് നിൽക്കുന്നത്.
നാലാം വാർഡ്, പത്താം വാർഡ് വാർഡ് കമ്മിറ്റികൾക്ക് പ്രത്യേക അഭിനന്ദനങ്ങൾ…
ഈ സധുദ്യമത്തിൽ പങ്കാളികളായ എല്ലാവർക്കും നന്ദി അറിയിക്കുന്നു…