കോഴി വില നേര്‍ പകുതിയായി 130 ല്‍ എത്തി. നേരത്തെ 260 രൂപ വരെ വിലയുണ്ടായിരുന്ന കോഴി ഇറച്ചിക്ക് പിന്നീട് വില 220 ല്‍ എത്തിയിരുന്നു.ചില സ്ഥലങ്ങളില്‍ കോഴി ഇറച്ചി വില 150 ആണെങ്കിലും പരപ്പന്‍പോയില്‍ ഇന്നത്തെ വില 130 ആണ്
മത്സ്യത്തിന്‍റെയും വില ഗണ്യമായി കുറഞ്ഞിട്ടുണ്ട്.ട്രോളിങ്ങ് നിരോധനത്തിന് ശേഷമാണ് വില ഇത്തരത്തില്‍ കുറഞ്ഞത്.
വിവാഹം,സല്‍ക്കാരം തുടങ്ങിയവ ഉദ്ധേശിക്കുന്നവര്‍ക്ക് കോളടിച്ചിരിക്കുകയാണ്. ഓണത്തിന് മുമ്ബെ തന്നെ വില വീണ്ടും ഉയര്‍ന്ന് ഇരുന്നൂറിന്‍റെ മുകളിലേക്ക് തന്നെ എത്തിയേക്കും.അതിന് മുമ്ബെ പൂതി തീര്‍ക്കാനുള്ള അവസരമായാണ് പലരും കാണുന്നത്.ഇന്നലെ പരപ്പന്‍പോയിലും മറ്റും കോഴിക്കടകള്‍ക്ക് മുമ്ബില്‍ വലിയ വരി രൂപപ്പെട്ടിരുന്നു.ഇന്നും ഇതിന് മാറ്റമില്ല.