കഴിഞ്ഞ ദിവസം ഏറെ വൈകിയാണ് വയനാട്ടിൽ നിന്ന് തിരിച്ച് വീട്ടിലെത്തിയത്. ക്ഷണനേരം കൊണ്ട് സർവ്വം നഷ്ടപ്പെട്ട മനുഷ്യരുടെ കഥകൾ കേട്ട് വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു. വീട്ടിലെത്തിയപ്പോൾ ഭാര്യ ആദ്യം ചോദിക്കുന്നതും വയനാട്ടിലെ മനുഷ്യരെ കുറിച്ചായിരുന്നു. ദുരന്തവാർത്ത അറിഞ്ഞത് മുതൽ എന്റെ ഭാര്യ ന്യൂസ് ചാനലുകൾക്ക് മുന്നിൽ തന്നെയാണ്.
അവിടെ കണ്ട ദരുണമായ കാഴ്ചകൾ ഭാര്യയുമായി പങ്ക് വെക്കുന്നതിനിടെയാണ് തന്റെ സ്വർണ വളകൾ സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ ആഹ്വാനം ചെയ്ത For Wayanad റിലീഫ് ഫണ്ടിലേക്ക് സംഭാവനയായി കൈമാറാനുള്ള താല്പര്യം പ്രകടിപ്പിച്ചത്. അങ്ങേയറ്റം സന്തോഷത്തോടെയാണ് ഞാനത് സ്വീകരിച്ചത്.
നമ്മുടെ നാട്ടിലെ സ്ത്രീകളാവും ഈ ദുരന്തത്തിൽ കൂടുതൽ വിഷമിച്ചിട്ടുണ്ടാവുക. കാരണം മുണ്ടക്കൈയിൽ നിന്നും ചൂരൽ മലയിൽ നിന്നും നിലമ്പൂരിൽ നിന്നും വരുന്ന വാർത്തകൾ അത്രമേൽ ഹൃദയഭേദകമായിരുന്നു.
ദുരന്തത്തിൽ അകപ്പെട്ട ഓരോ മനുഷ്യരെയും സ്വന്തം കൂടപ്പിറപ്പുകളെ പോലെ കണ്ട് അവർക്ക് വേണ്ടി നെഞ്ചുരുകി പ്രാർത്ഥിക്കുന്ന നമ്മുടെ സഹോദരിമാരെ കൂടി പങ്കെടുപ്പിക്കുമ്പോൾ മാത്രമാണ് നമ്മുടെ ഫണ്ട് കലക്ഷൻ അതിന്റെ പൂർണതയിൽ എത്തുകയൊള്ളൂ. അതിനുള്ള പ്രചോദനമായി ഇത് മാറട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുകയും ചെയ്യുന്നു.
ഇന്ന് വീട്ടിൽ വെച്ച് എന്റെ പ്രിയ പത്നി, സ്വർണാഭരണങ്ങൾ വനിതാ ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ആമിന ടീച്ചറുടെയും സഹപ്രവർത്തകരുടെയും സാനിധ്യത്തിൽ വനിതാ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കുൽസു ടീച്ചർക്ക് കൈമാറി.