ലോകത്തിലെ ഏറ്റവും മികച്ച ക്ലബ് ടീം ആണ് റയല്‍ മാഡ്രിഡ്. ഈ വർഷം നടന്ന ചാമ്ബ്യൻസ് ലീഗ് ടൂര്ണമെറ്റില്‍ കിരീടം സ്വന്തമാക്കാൻ അവർക്ക് സാധിച്ചു.
ടീമില്‍ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരായ ജൂഡ് ബെല്ലിങ്‌ഹാം, വിനീഷ്യസ് ജൂനിയർ, കൈലിയൻ എംബപ്പേ, എൻഡ്രിക്ക് എന്നിവർ വന്നതോടെ റയല്‍ മാഡ്രിഡ് കൂടുതല്‍ ശക്തരായ ടീമായി മാറി. നാളെ ആണ് യുവേഫ സൂപ്പർ കപ്പ് ഫൈനല്‍ നടക്കുന്നത്. മത്സരത്തില്‍ റയല്‍ മാഡ്രിഡ് എതിരാളികള്‍ കരുത്തരായ അറ്റലാന്റയാണ്. ഈ മത്സരത്തില്‍ കിലിയൻ എംബപ്പേ റയല്‍ മാഡ്രിഡിന് വേണ്ടി അരങ്ങേറ്റം കുറിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ അതിന് മുമ്ബ് ചില ഉപദേശങ്ങള്‍ പരിശീലകൻ എംബപ്പേക്ക് നല്‍കിയിട്ടുണ്ട്.
കാർലോ അഞ്ചലോട്ടി പറഞ്ഞത് ഇങ്ങനെ:
‘തീർച്ചയായും എംബപ്പേ അദ്ദേഹത്തിന്റെ ക്വാളിറ്റി ടീമിനകത്തേക്ക് കൊണ്ടുവരുമെന്ന് എനിക്കുറപ്പാണ്. അദ്ദേഹത്തിന്റെ ഡെഡിക്കേഷനും ആറ്റിറ്റ്യൂഡും ഒക്കെ അങ്ങനെയാണ്. അദ്ദേഹം ടീമുമായി വേഗം അഡാപ്റ്റാവേണ്ടതുണ്ട്. അതിന് സാധിക്കും എന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. എംബപ്പേ ഇവിടെ ഉള്ളതില്‍ ഞങ്ങള്‍ എല്ലാവരും ഹാപ്പിയാണ്. കാരണം വളരെ വലിയ ക്വാളിറ്റിയുള്ള താരമാണ് അദ്ദേഹം.വളരെ പെട്ടെന്ന് തന്നെ അദ്ദേഹം അഡ്ജസ്റ്റ് ആവും എന്നാണ് ഞാൻ കരുതുന്നത്.എംബപ്പേ ഉള്ളതില്‍ റയല്‍ മാഡ്രിഡിലെ എല്ലാവരും വളരെയധികം ഹാപ്പിയാണ്. അദ്ദേഹം മികച്ച പ്രകടനം നടത്തും എന്നുള്ളത് ഞങ്ങള്‍ക്കുറപ്പുണ്ട് ‘ കാർലോ അഞ്ചലോട്ടി പറഞ്ഞു.
എംബപ്പേ, വിനീഷ്യസ്, ജൂഡ് എന്നിവർ ഒരു ടീമിന് വേണ്ടി കളിക്കുന്നത് കാണാനാണ് ഫുട്ബോള്‍ ആരാധകർ കാത്തിരിക്കുന്നത്. മത്സരത്തില്‍ കിലിയൻ എംബപ്പേ-വിനീഷ്യസ്-റോഡ്രിഗോ എന്നിവരെയായിരിക്കും മുന്നേറ്റ നിരയില്‍ ആഞ്ചലോട്ടി ഉപയോഗപ്പെടുത്തുക. സ്ട്രൈക്കർ റോളില്‍ എംബപ്പേ കളിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മികച്ച പ്രകടനം തന്നെ താരങ്ങള്‍ കാഴ്ച വെക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.