മക്ക: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ച മലപ്പുറം സ്വദേശി റിയാസിന്റെ മൃതദേഹം മക്കയില്‍ കബറടക്കി. തായിഫിനെ നിന്നും 200 കിലോമീറ്റർ അകലെ അല്‍ മോയയില്‍ ഉണ്ടായ വാഹന അപകടത്തില്‍ മരണപെട്ട മലപ്പുറം തിരുത്തിയാട് സ്വദേശി റിയാസിന്റെ കബറടക്കമാണ് കഴിഞ്ഞ ദിവസം നടന്നത്.
മസ്ജിദില്‍ ഹറമില്‍ മയ്യത്ത് നമസ്കാരത്തിന് ശേഷം ജന്നത്തുല്‍ മുഅല്ലയിലായിരുന്നു കബറടക്കം.
ഹജ്ജിന് വന്ന് മക്കയില്‍വെച്ച് മരണമടഞ്ഞ പിതാവ് മുഹമ്മദ് മാസ്റ്ററുടെ മൃതദേഹം കബറടക്കി കുവൈറ്റിലേക്ക് റോഡ് മാർഗം മടങ്ങവേ നടന്ന വാഹന അപകടത്തിലാണ് റിയാസ് മരണപ്പെട്ടത്.
ഭാര്യയും മൂന്ന് മക്കളും അടങ്ങുന്ന കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞാണ് അപകടം സംഭവിച്ചത്.
ജിദ്ദ നവോദയ കേന്ദ്ര ജീവകാരുണ്യ ഉപ കണ്‍വീനറും ഇന്ത്യൻ കോണ്‍സുലേറ്റ് വെല്‍ഫയർ കമ്മിറ്റി മെമ്ബറുമായ പന്തളം ഷാജിയുടെ നേതൃത്വത്തിലാണ് നടപടിക്രമങ്ങള്‍ പൂർത്തീകരിച്ചത്