വടകര ലോക്സഭ തിരഞ്ഞെടുപ്പിൽ വർഗീയപ്രചാരണം ലക്ഷ്യമിട്ടുള്ള കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ച കേസിന്റെ അന്വേഷ മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി.
കോഴിക്കോട് റൂറൽ എസ്.പി അരവിന്ദ് സുകുമാറിനെ ഇക്കണോമിക് ഒഫൻസ് വിങ്ങിലേക്കാണ് മാറ്റിയത്.
‘കാഫിർ’ കേസ് അന്വേഷണത്തിന് മേൽനോട്ടം വഹിച്ചിരുന്നയാളാണ് അരവിന്ദ് സുകുമാർ. സ്ക്രീൻഷോട് ആദ്യം പ്രത്യക്ഷപ്പെട്ടത് സി.പി.എം ഗ്രൂപ്പുകളിലെന്ന് റിപ്പോർട്ട് നൽകിയിരുന്നു.