കണ്ണൂർ: പാനൂരില്‍ പ്ലസ് വണ്‍ വിദ്യാർത്ഥിക്ക് നേരെ റാഗിംഗും മർദ്ദനവും.കതിരൂർ,ചുണ്ടങ്ങാപ്പൊയില്‍ ഹയർ സെക്കൻ്ററി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാർത്ഥി പാറാടെ മെല്‍ബിനാണ് പാനൂർ ബസ് സ്റ്റാൻ്റില്‍ വച്ച് ക്രൂരമായി സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനമേറ്റത്.
ഇന്ന് വൈകുന്നേരം 5 മണിയോടെ പാനൂർ ബസ്സ് സ്റ്റാൻ്റില്‍ വെച്ചാണ് സംഭവം. മുഖത്തും, പുറത്തും പരിക്കേറ്റ വിദ്യാർത്ഥി പാനൂർ ഗവ. ആശുപത്രിയില്‍ ചികിത്സ തേടി.
റാഗിംഗ് സംഭവത്തില്‍ സസ്പെൻഷനിലായ പ്ലസ്ടു വിദ്യാർത്ഥികളാണ് അക്രമിച്ചത്. ബസ്സ് സ്റ്റാൻ്റില്‍ പൊലീസുകാരും, നാട്ടുകാരും കാണെയാണ് അക്രമം. പൊലീസ് മർദ്ദനം തടയുകയായിരുന്നു.
ചിലരെ പൊലീസ് പിടികൂടിയെങ്കിലും വിട്ടയക്കുകയായിരുന്നുവെന്ന് മറ്റ് വിദ്യാർത്ഥികള്‍ പറഞ്ഞു. കടവത്തൂർ വൊക്കേഷണല്‍ ഹയർ സെക്കൻ്ററി സ്കൂളിലുണ്ടായ റാഗിങ്ങിൻ്റെ ഞെട്ടല്‍ മാറും മുമ്ബാണ് വിദ്യാർത്ഥികള്‍ പാനൂർ ബസ്സ്റ്റാൻ്റില്‍ ഏവരും കാണ്‍കെ ഏറ്റുമുട്ടിയത്.