By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: അടുത്ത വർഷം ഒന്നര കോടി ഉംറ തീർഥാടകർക്ക് ആതിഥ്യമരുളാനുള്ള പദ്ധതികളുമായി സൗദി അറേബ്യ
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > Gulf News > അടുത്ത വർഷം ഒന്നര കോടി ഉംറ തീർഥാടകർക്ക് ആതിഥ്യമരുളാനുള്ള പദ്ധതികളുമായി സൗദി അറേബ്യ
Gulf News

അടുത്ത വർഷം ഒന്നര കോടി ഉംറ തീർഥാടകർക്ക് ആതിഥ്യമരുളാനുള്ള പദ്ധതികളുമായി സൗദി അറേബ്യ

MattulLive
Last updated: August 14, 2024 5:47 pm
MattulLive
2 Min Read
SHARE

റിയാദ്: അടുത്ത വർഷം ഒന്നര കോടി ഉംറ തീർഥാടകർക്ക് ആതിഥ്യമരുളാനുള്ള പദ്ധതി ആവിഷ്കരിച്ചു. ‘ഗസ്റ്റ് ഓഫ് ഗോഡ് സർവീസ് പ്രോഗ്രാം’ എന്ന നിലവിലെ പ്രോഗ്രാമിന്റെ ഭാഗമായാണ് പുതിയ പദ്ധതിക്ക് ഇസ്ലാമികകാര്യ മന്ത്രാലയവും ഇരുഹറം കാര്യാലയ അതോറിറ്റിയും രൂപം നല്‍കിയത്.

അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിലും ഡിജിറ്റലൈസ് ചെയ്യുന്നതിലും സേവനങ്ങള്‍ ഉയർന്ന നിലവാരത്തിലേക്ക് വികസിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഇത്രയും തീർഥാടകർക്ക് ആതിഥ്യമരുളുക.

മക്ക മസ്ജിദുല്‍ ഹറാമിലെത്തുന്ന തീർഥാടകരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും മുഴുവൻ യാത്രയിലും സുഗമമായ അനുഭവം പ്രദാനം ചെയ്യുന്നതിനുമുള്ളതാണ് ഈ പ്രോഗ്രാം. ഇതിനായി ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തും. തീർഥാടകർക്ക് നിലവില്‍ നല്‍കിവരുന്ന സേവനത്തിന്റെ പരിവർത്തനം കൂടിയാണ് പുതിയ പദ്ധതി. 2030ഓടെ മൂന്ന് കോടി തീർഥാടകർ എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ ചുവടുവെപ്പുകളിലൊന്ന് കൂടിയാണ്.

അടുത്ത അഞ്ച് വർഷത്തിനുള്ളില്‍ പ്രതിവർഷം മൂന്ന് കോടി തീർഥാടകർക്ക് ആതിഥേയത്വം വഹിക്കാൻ കഴിയുംവിധം സംവിധാനങ്ങളും സൗകര്യങ്ങളും സേവനങ്ങളും വികസിപ്പിക്കുകയെന്നത് പദ്ധതി ലക്ഷ്യമാണ്.

ഉംറ നിർവഹിക്കാൻ വരുന്നതിനുള്ള നടപടികള്‍ എളുപ്പവും സൗകര്യപ്രദവുമാക്കിയും വർധിച്ചുവരുന്ന തീർഥാടകരെ ഉള്‍ക്കൊള്ളുന്നതിന് ഫലപ്രദവും നൂതനവുമായ പരിഹാരമാർഗങ്ങള്‍ നടപ്പാക്കിയുമാണ് ഇത്രയും പേർക്ക് ആതിഥ്യമരുളുക.

അടുത്ത വർഷം മക്ക, മദീന എന്നിവിടങ്ങളിലെ 15 ഇസ്ലാമിക, സാംസ്കാരിക ചരിത്രസ്ഥലങ്ങളുടെ പുനരുദ്ധാരണവും അറ്റകുറ്റപ്പണികളും പൂർത്തിയാക്കുമെന്നും 2023ലെ ഗസ്റ്റ്‌സ് ഓഫ് ഗോഡ് സർവിസ് പ്രോഗ്രാമിന്റെ വാർഷിക റിപ്പോർട്ടില്‍ വ്യക്തമാക്കി.

2030ഓടെ പുനരുദ്ധരിക്കുന്ന ഇസ്ലാമിക, സാംസ്കാരിക ചരിത്രസ്ഥലങ്ങളുടെ എണ്ണം 40 ആയി ഉയർത്തും. സമ്ബന്നമായ സാംസ്കാരികവും ആത്മീയവുമായ അനുഭവങ്ങളിലേക്കുള്ള ഒരു കവാടമായി രാജ്യത്തെ മാറ്റുന്നതിനാണിത്.

തീർഥാടക സേവനങ്ങളില്‍ അടുത്ത വർഷത്തോടെ 85 ശതമാനവും 2030ഓടെ 90 ശതമാനവും സംതൃപ്തി നേടുകയാണ് പ്രോഗ്രാമിന്റെ അന്തിമ ലക്ഷ്യം.

അന്താരാഷ്‌ട്ര നിലവാരത്തിലുള്ള സേവനങ്ങള്‍ പ്രദാനം ചെയ്തും ഏറ്റവും പുതിയ സാങ്കേതിക കണ്ടുപിടുത്തങ്ങളും വിദ്യകളും ഉപയോഗിച്ച്‌ സുഗമവും സുഖപ്രദവുമായ യാത്രാനുഭവം ഉറപ്പാക്കിയുമാണ് ഈ നേട്ടം സാധ്യമാക്കുക.

നിലവില്‍ ഉംറ തീർഥാടകരുടെ എണ്ണത്തില്‍ വലിയ വളർച്ച നേടിയ രാജ്യം തുർക്കിയാണ്. 312 ശതമാനം വർധനയാണ് ഉണ്ടായത്. എന്നാല്‍ ഉംറ തീർഥാടകരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത് പാകിസ്താനാണ്.

20 ലക്ഷത്തിലധികം തീർഥാടകരാണ് പ്രതിവർഷം പാകിസ്താനില്‍ നിന്ന് എത്തുന്നത്. തൊട്ടുപിന്നില്‍ 1,762,825 ഉംറ തീർഥാടകരുമായി ഈജിപ്തും 1,466,369 ഉംറ തീർഥാടകരുമായി ഇന്തോനേഷ്യയുമാണുള്ളത്

You Might Also Like

പൊലീസിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കര്‍ശന നടപടി വേണം; കാസര്‍കോട്ട് മുസ്‌ലിം യൂത്ത് ലീഗ് സ്റ്റേഷൻ മാര്‍ച്ച്‌ നടത്തി

എം.എല്‍.എ.മാര്‍ക്ക് മണ്ഡലചുമതല; തെക്കൻകേരളത്തിലും സാന്നിധ്യം ശക്തമാക്കാൻ മുസ്‌ലിം ലീഗ്

കോഴിക്കോട് ചിക്കൻ ബര്‍ഗറില്‍ ജീവനുള്ള പുഴു; ദേഹാസ്വാസ്ഥ്യവും ഛര്‍ദിയും അനുഭവപ്പെട്ട യുവതികള്‍ ആശുപത്രിയില്‍ ചികിത്സ തേടി

തലശ്ശേരി  സ്വദേശി യുവാവ് ഷാർജയിൽ ഉറക്കത്തിൽ മരണമടഞ്ഞു.

കൊടിഞ്ഞി ഫൈസല്‍ വധം: അഡ്വ. പി ജി മാത്യു സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍; ഭാര്യയുടെ അപേക്ഷ സര്‍ക്കാര്‍ തള്ളി

TAGGED:latest newsnewsumrah

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Previous Article വീണ്ടുമൊരു സ്വാതന്ത്ര്യ ദിനം കൂടി; അറിയാം ചരിത്രവും പ്രാധാന്യവും ‘മാട്ടൂൽ ലൈവിന്റെ സ്വാതന്ത്ര്യദിനാശംസകള്‍!
Next Article മുസ്‌ലിംലീഗിന്റെ വയനാട് പുനരധിവാസ ഫണ്ട് സമാഹരണം 31 വരെ നീട്ടി

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;
Kerala November 15, 2024
വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala November 12, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.
Kerala October 24, 2024
- Advertisement -

You Might also Like

Mattul News

കറൻസി നോട്ട് ചുരുട്ടി എം.ഡി.എം.എ വലിക്കുന്നതിനിടയിൽ മാട്ടൂൽ സ്വദേശി പോലീസ് പിടിയിൽ

MattulLive MattulLive September 26, 2024
Mattul News

മാട്ടൂൽ പഞ്ചായത്ത്‌ 𝙼𝚂𝙵 കമ്മിറ്റിയുടെ ഇടപെടൽ ഫലം കണ്ടു

MattulLive MattulLive October 6, 2024
Kerala

മയക്കുമരുന്ന് വാങ്ങാൻ ഡാൻസാഫും; ലഹരി വണ്ടിക്ക് പൊലീസ് ബോര്‍ഡ്-ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

MattulLive MattulLive September 13, 2024
Kannur

പ്രവാസി സംഘടനകളും വ്യക്തികളും കൈകോർത്തു’ ബഹ്റൈൻ പ്രവാസിക്ക് വീട് ഒരുങ്ങി

MattulLive MattulLive August 26, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account