കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 52,440 രൂപയാണ്.
ഇന്നലെ 80 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന് കുറഞ്ഞത്. ഒരു ഗ്രാമിന് 10 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാമിന്റെ വിപണി വില 6555 രൂപയാണ്.
വിപണിയില്‍ ഇന്ന് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5420 രൂപയാണ്. വെള്ളിയുടെ വില ഇന്ന് വർധിച്ചിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 88 രൂപയാണ്. ഇന്നലെ കുറഞ്ഞിരുന്ന വെള്ളിവിലയാണ് ഇന്ന് കൂടിയത്.
കഴിഞ്ഞ മാസം 17 ന് സ്വര്‍ണവില 55,000 ത്തില്‍ തൊട്ടിരുന്നുവെങ്കിലും കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ ഇടിവ് ഉണ്ടായി. ഇതിനിടയില്‍ കഴിഞ്ഞ ബുധനാഴ്ച 50,800 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തിലേക്ക് എത്തിയ ശേഷം സ്വര്‍ണവില കഴിഞ്ഞ ദിവസങ്ങളില്‍ 1700 രൂപയാണ് വര്‍ധിച്ചത്. ബജറ്റിന് ശേഷം ആദ്യമായാണ് സ്വർണ വില 52000 കടക്കുന്നത്.
ഓഗസ്റ്റിലെ സ്വർണവില
ഓഗസ്റ്റ് 1 – ഒരു പവന് 400 രൂപ ഉയർന്നു. വിപണി വില 51,600 രൂപ
ഓഗസ്റ്റ് 2 – ഒരു പവന് 240 രൂപ ഉയർന്നു. വിപണി വില 51,840 രൂപ
ഓഗസ്റ്റ് 3 – ഒരു പവന് 80 രൂപ കുറഞ്ഞു. വിപണി വില 51,760 രൂപ
ഓഗസ്റ്റ് 4 – സ്വർണവിലയില്‍ മാറ്റമില്ല. വിപണി വില 51,760 രൂപ
ഓഗസ്റ്റ് 5 – സ്വർണവിലയില്‍ മാറ്റമില്ല. വിപണി വില 51,760 രൂപ
ഓഗസ്റ്റ് 6 – ഒരു പവന് 640 രൂപ കുറഞ്ഞു. വിപണി വില 51,120 രൂപ
ഓഗസ്റ്റ് 7 – ഒരു പവന് 320 രൂപ കുറഞ്ഞു. വിപണി വില 50,800 രൂപ
ഓഗസ്റ്റ് 8 – സ്വർണവിലയില്‍ മാറ്റമില്ല. വിപണി വില 50,800 രൂപ
ഓഗസ്റ്റ് 9 – ഒരു പവന് 600 രൂപ ഉയർന്നു. വിപണി വില 51,400 രൂപ
ഓഗസ്റ്റ് 10 – ഒരു പവന് 160 രൂപ ഉയർന്നു. വിപണി വില 51,560 രൂപ
ഓഗസ്റ്റ് 11 – സ്വർണവിലയില്‍ മാറ്റമില്ല. വിപണി വില 51,560 രൂപ
ഓഗസ്റ്റ് 12 – ഒരു പവന് 200 രൂപ ഉയർന്നു. വിപണി വില 51,760 രൂപ
ഓഗസ്റ്റ് 13 – ഒരു പവന് 760 രൂപ ഉയർന്ന് 52,520 രൂപയായി
ഓഗസ്റ്റ് 14 – ഒരു പവന് 80 രൂപ കുറഞ്ഞ് 52,440 രൂപയായി
ഓഗസ്റ്റ് – സ്വർണവിലയില്‍ മാറ്റമില്ല