ചിലര്‍ പ്രഭാത ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാറുണ്ട്. മറ്റു ചിലര്‍ ലഘുഭക്ഷണങ്ങളായിരിക്കും രാവിലെ കഴിക്കുക. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് നന്നല്ല.
കൂടാതെ ക്ഷീണം തോന്നാനും വിശപ്പ് കൂടാനും കാരണമാകും.
വൈറ്റ് ബ്രഡ് രാവിലെ കഴിക്കുന്നത് ഒഴിവാക്കുക. റിഫൈൻഡ് കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഇവ ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. കൂടാതെ രാവിലെ വൈറ്റ് ബ്രഡ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാനും കാരണമാകും.
കോണ്‍ഫ്ളേക്സ് ഉള്‍പ്പെടെയുള്ള ബ്രേക്ക്ഫാസ്റ്റ് സിറിയലുകള്‍ കഴിക്കുന്നതും ഒഴിവാക്കുക. ഇതില്‍ അടങ്ങിയിരിക്കുന്ന മധുരവും റിഫൈന്‍ ചെയ്ത കാര്‍ബോഹൈഡ്രേറ്റുകളും ശരീരത്തിന് ഒട്ടും നന്നല്ല.ഫ്രൂട്ട് ജ്യൂസുകള്‍ രാവിലെ കുടിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടും. അതിനാല്‍ ഇവയും രാവിലെ ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
രാവിലെ പ്രോസസ്ഡ് ഭക്ഷണങ്ങള്‍ അഥവാ സംസ്കരിച്ച ഭക്ഷണങ്ങള്‍ രാവിലെ കഴിക്കുന്നതും ഒഴിവാക്കുക. പ്രോസസ്ഡ് ഭക്ഷണങ്ങള്‍ പൊതുവേ ആരോഗ്യത്തിന് നല്ലതല്ല. ചീസ്, പനീർ അടങ്ങിയ ഭക്ഷണങ്ങളും ബ്രേക്ക്ഫാസ്റ്റില്‍ ഉള്‍പ്പെടുത്തരുത്. ഇവ കൊളസ്ട്രോള്‍ കൂടാന്‍ കാരണമായേക്കാം.മധുര പലഹാരങ്ങള്‍, മധുരം ധാരാളം അടങ്ങിയ മറ്റ് ഭക്ഷണങ്ങള്‍ തുടങ്ങിയവയും രാവിലെ കഴിക്കുന്നത് ഒഴിവാക്കുക. ഇവ ഷുഗര്‍ കൂട്ടും.