മൊബൈൽ നമ്പർ മാറുമ്പോൾ അത് കൃത്യമായി ബാങ്കിലും മറ്റും അപ്ഡേറ്റ് ചെയ്യണം.അത് പോലെ 3 മാസത്തിൽ കൂടുതൽ റീചാർജ് ചെയ്തില്ല എങ്കിൽ സിം കട്ട് ആയി ആ നമ്പർ വേറെ ആളിന് അലോട്ട് ആകും എന്നതും മറക്കരുത്.അത്തരത്തിൽ ഒരു വാർത്ത ആണ് ചെന്നൈയിൽ നിന്നും വരുന്നത്
പരാതിക്കാരനായ എ സെന്തിൽ കുമാർ തന്റെ സിബിൽ സ്കോർ പരിശോധിച്ചപ്പോഴാണ് തൻ്റെ പേരിൽ താൻ അറിയാതെ വായ്പയെടുത്തതായി കണ്ടെത്തിയത്.പരിശോധിച്ചപ്പോൾ ആൾമാറാട്ടം നടത്തി മറ്റൊരാൾ 3 ലക്ഷം രൂപ വായ്പയെടുത്തതായി കണ്ടെത്തി.
സെന്തിൽ 2021-ൽ വിദേശത്തേക്ക് പോയപ്പോൾ മൊബൈൽ നമ്പർ പ്രവർത്തനരഹിതമാവുകയും പുതിയ സിം കാർഡ് വാങ്ങിയപ്പോൾ രാജ്കമൽ എന്ന വ്യക്തിക്ക് സെന്തിലിന്റെ പഴയ നമ്പർ അനുവദിക്കുകയും ചെയ്തു.
രാജ്കമലിന് ഫോൺ നമ്പർ കിട്ടിയ ശേഷം, സെന്തിൽകുമാറിൻ്റെ അക്കൗണ്ടുമായി ബന്ധപ്പെട്ട് പ്രീ അപ്പ്രൂവ്ഡ് ലോണിന്റെ ഒരു എസ്എംഎസ് ബാങ്കിൽ നിന്ന് ലഭിച്ചു.
ആ വിശദാംശങ്ങൾ ഉപയോഗിച്ച് സെന്തിൽകുമാർ എന്ന് നടിച്ച് രാജ്കമൽ തട്ടിപ്പ് നത്തുക ആയിരുന്നു.