റിയാദ്: വീട്ടിലേക്ക് ഫോണ്‍ ചെയ്തുകൊണ്ടിരിക്കെ കുഴഞ്ഞുവീണ മലയാളി മരിച്ചു.
റിയാദില്‍ 20 വർഷമായി പ്രവാസിയായ കോട്ടയം സംക്രാന്തി സ്വദേശി സജി മൻസിലില്‍ അസീം സിദ്ധീഖ് (48) ആണ് വെള്ളിയാഴ്ച രാവിലെ മരിച്ചത്.
സ്വകാര്യ കമ്ബനി ജീവനക്കാരനാണ്. വർഷങ്ങളായി റിയാദില്‍ കുടുംബസമേതം കഴിഞ്ഞുവരികയായിരുന്നു.
രണ്ട് മാസം മുമ്ബാണ് കുടുംബത്തോടൊപ്പം അവധിക്ക് നാട്ടില്‍ പോയി വന്നത്. വെള്ളിയാഴ്ച പുലർച്ചെ വീട്ടിലേക്ക് ഫോണ്‍ ചെയ്ത് പിതാവിനോട് സംസാരിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: മുഅ്മിന, മക്കള്‍: അയിഷ, ആലിയ, ആമിന, ആദില്‍, അബ്രാർ. പിതാവ്: സിദ്ധീഖ്. സഹോദരനടക്കം നിരവധി ബന്ധുക്കള്‍ റിയാദിലുണ്ട്. മൃതദേഹം നാട്ടിലെത്തിച്ച് കോട്ടയം സംക്രാന്തിയിലുള്ള ജുമാ മസ്ജിദ് ഖഖർസ്ഥാനില്‍ ഖബറടക്കും.