ബഹ്റൈൻ:വയനാടിന്റെ കണ്ണീരൊപ്പാൻ മുസ്ലിം ലീഗ് സ്റ്റേറ്റ് കമ്മിറ്റിയുടെ ഫണ്ട് ശേഖരണത്തിൽ ബഹ്റൈൻ കെഎംസിസി അഴീക്കോട് മണ്ഡലം കമ്മിറ്റിയും പങ്കാളികളായി..
ബഹ്റൈൻ കെഎംസിസി അഴീക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പിരിച്ചെടുത്ത തുക ബഹ്റൈൻ കെഎംസിസി അഴീക്കോട് മണ്ഡലം ട്രഷറർ അസ്ലം ഹുദവി ഉസ്താദ് ബഹ്റൈൻ കെഎംസിസി കണ്ണൂർ ജില്ലാ കമ്മിറ്റിക്ക് കൈമാറുന്നു.
ചടങ്ങിൽ ജില്ലാ ജനറൽ സെക്രട്ടറി ഇർഷാദ് തന്നട, ജില്ലാ ആക്ടിങ് പ്രസിഡന്റ് ഫത്താഹ് പൂമംഗലം,മറ്റു ജില്ലാ. നേതാക്കളായ ഫൈസൽ ഇസ്മായിൽ,നാസർ മുള്ളാലി, ഇസ്മായിൽ വട്ടിയേര എന്നിവർ സംബന്ധിച്ചു.