Ⓜ️ health news : മുട്ട കഴിക്കുന്നത് നല്ലതാണെന്നും ശരീരത്തിനാവശ്യമായ പ്രോട്ടീന്‍ ലഭിക്കുന്നതിന് മുട്ട നല്ലൊരു സ്രോതസ്സാണെന്നുമൊക്കെ നാം പണ്ട് മുതലേ കേള്‍ക്കാറുണ്ട്.
ഇത് എല്ലാവര്ക്കും അറിയാവുന്ന കാര്യമവുമാണ്. പ്രഭാത ഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്തുന്നതും നല്ലത് തന്നെ. എന്നാല്‍ ഒരു മുട്ടയില്‍ എത്ര അളവില്‍ പ്രോട്ടീന്‍ ഉണ്ടാകും? മുട്ട വേവിച്ച് കഴിച്ചാലാണോ അല്ലാതെ കഴിക്കുന്നതിലൂടെയാണോ പ്രോട്ടീന്‍ കൂടുതല്‍ ലഭിക്കുക?
ഒരു തരം അമിനോ ആസിഡാണ് പ്രോട്ടീന്‍. ഇതൊരു കോംപ്ലക്സ് മോളിക്യൂളാണ്, കോശങ്ങളുടെ വളര്‍ച്ചയ്ക്ക് ഉള്‍പ്പെടെ ഏറ്റവും അനിവാര്യമായത്. മുട്ടയിലടങ്ങിയിരിക്കുന്ന പ്രോട്ടീന്റെ അളവ് എത്രയാണെന്ന് നോക്കാം.
38 ഗ്രാം ഉള്ള ഒരു ചെറിയ മുട്ടയില്‍ ഏകദേശം 4.9 ഗ്രാം പ്രോട്ടീനുണ്ട്. 44 ഗ്രാമുള്ള ഇടത്തരം മുട്ടയില്‍ ഏകദേശം 5.5 ഗ്രാമാണ് പ്രോട്ടീന്‍. 50 ഗ്രാം ഉള്ള വലിയ മുട്ടയില്‍ ഏകദേശം 6.3 ഗ്രാമും 56 ഗ്രാം മുട്ടയില്‍ ഏകദേശം 7 ഗ്രാം എന്ന അളവിലും പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.
അതേസമയം 63 ഗ്രാം തൂക്കമുള്ള വലിയ മുട്ടയിലാകട്ടെ ഏകദേശം 7.9 ഗ്രാം പ്രോട്ടീന്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. യുഎസ് അഗ്രികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റ് പറയുന്നത് അനുസരിച്ച് 63 ഗ്രാം തൂക്കമുള്ള ഒരു മുട്ടയുടെ മഞ്ഞക്കരുവില്‍ മാത്രം 2.7 ഗ്രാം പ്രോട്ടീനുണ്ട്.
മുട്ട എങ്ങനെ കഴിച്ചാലാണ് മുഴുവന്‍ പ്രോട്ടീന്‍ ലഭിക്കുക എന്ന കാര്യത്തിലും സംശയത്തിന്റെ ആവശ്യമില്ല.
വേവിച്ച മുട്ടയില്‍ നിന്നും വേവിക്കാത്ത മുട്ടയില്‍ നിന്നും ഒരേ അളവിലുള്ള പ്രോട്ടീനാണ് ലഭിക്കുക.
അതായത് വേവിക്കാത്ത മുട്ടയോ, പുഴുങ്ങിയ മുട്ടയോ പൊരിച്ച മുട്ടയോ കഴിച്ചാലും പ്രോട്ടീന്റെ അളവില്‍ വലിയ വ്യത്യാസമൊന്നും വരുന്നില്ലെന്ന് അര്‍ത്ഥം.