മനാമ: സമസ്ത കേരള ജംഇയ്യതുല്‍ മുഅല്ലിമീൻ ആഹ്വാന പ്രകാരം സമസ്തയുടെ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് ബഹ്റൈനിലെ സമസ്ത മദ്റസയിലെ അധ്യാപകരുടെ ഒരു ദിവസത്തെ വേതനവിഹിതം കൈമാറി.
മനാമ സമസ്ത ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സമസ്ത ബഹ്റൈൻ കേന്ദ്ര കമ്മിറ്റി നേതാക്കളുടെ സാന്നിധ്യത്തില്‍ റേഞ്ച് സെക്രട്ടറി ബഷീർ ദാരിമി സമസ്ത ബഹ്റൈൻ പ്രസിഡന്റ് ഫഖറുദ്ദീൻ കോയ തങ്ങളെ ഏല്‍പിച്ചു.
ബഹ്റൈൻ റേഞ്ച് ജംഇയ്യതുല്‍ മുഅല്ലിമീൻ പരീക്ഷ ബോഡ് ചെയർമാൻ അശ്‌റഫ് അൻവരി ചേലക്കര, ട്രഷറർ മഹ്മൂദ് മാട്ടല്‍, ഐ.ടി കോഓഡിനേറ്റർ അസ്‌ലം ഹുദവി, വൈസ് പ്രസിഡന്‍റുമാരായ ഹാഫിള് ശറഫുദ്ദീൻ മൗലവി, ഹംസ അൻവരി, എസ്.ബി.വി ചെയർമാൻ നിശാൻ ബാഖവി, സമസ്ത മദ്റസ അധ്യാപകരായ മുഹമ്മദ് മുസ് ലിയാർ, ശഹീം ദാരിമി, അബ്ദുറസാഖ് ഫൈസി, കാസിം മൗലവി, കരീം മാഷ് തുടങ്ങിയർ ചടങ്ങില്‍ സന്നിഹിതരായിരുന്നു.