മലപ്പുറം പാണക്കാട് മുഹമ്മ ദലി ശിഹാബ് തങ്ങളുടെ 15-ാം ചരമവാർഷികത്തോടനുബന്ധി ച്ചു മലയാള മനോരമ ഒരുക്കു ന്ന സ്മരണാഞ്ജലി ‘തങ്ങൾ:
തണലോർമ’ 20,21 തീയതിക ളിൽ കൊടപ്പനയ്ക്കൽ തറവാട്ടുമുറ്റത്തു നടക്കും. മുസ്ലിം ലീഗ് സംസ്‌ഥാന പ്രസിഡന്റും ആത്മീയ നേതാവുമായിരുന്ന മുഹമ്മദലി ശിഹാബ് തങ്ങളു ടെ ജീവിതത്തിലെ നിർണായക മുഹൂർത്തങ്ങൾ കോർത്തിണ ക്കിയ ദൃശ്യ, ശ്രാവ്യ, ചിത്ര പ്രദർശനം ഇതിന്റെ ഭാഗമായി നടക്കും.
രാവിലെ 9 മുതൽ വൈകിട്ട് 6 വരെ സന്ദർശകർക്കു പ്രദർശനം കാണാം. മലയാള മനോരമ യും മനോരമ ന്യൂസും ലുലുക്കാസ് ജ്വല്ലറിയുമായി സഹകരിച്ചാണു ചടങ്ങ് സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ മാസം നടത്താ നിരുന്ന പ്രദർശനം വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെത്തുടർന്നു മാറ്റിവയ്ക്കുകയായിരുന്നു
മൂന്നു പതിറ്റാണ്ടിലേറെ മുസ് ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന മുഹമ്മദലി ശിഹാബ് തങ്ങൾ കേരള രാഷ്ട്രീയ ചരിത്രത്തിൽ നിർണായക സ്ഥാനമുള്ള നേതാവാണ്.
മതസൗഹാർദം കാത്തു സൂക്ഷിക്കുന്നതിൽ സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത നിലപാടു കൾ സമൂഹത്തിന്റെ വിവിധ തുറകളിൽനിന്ന് അദ്ദേഹത്തിന് ആദരം നേടിക്കൊടുത്തു.
രാഷ്ട്രീയ നേതാവെന്ന നിലയി ലും ആത്മീയവ്യക്തിത്വമെന്ന നിലയിലും ശിഹാബ് തങ്ങളു ടെ ജീവിതം അടയാളപ്പെടുത്തുന്ന ദൃശ്യ, ശ്രാവ്യ, ചിത്രങ്ങളാണു പ്രദർശനത്തിലുണ്ടാകുക.
2009 ഓഗസ്റ്റ് ഒന്നിന്, 73-ാം വയസ്സിലാണു ശിഹാബ് : തങ്ങൾ ഓർമയായത്.