മനാമ: ബഹ്‌റനിലെ പ്രവാസി സമൂഹത്തെ ഞെട്ടിച്ച് വന്‍ ട്രേഡിംഗ് തട്ടിപ്പ്. ഏകദേശം 5 ലക്ഷത്തിലേറെ ബഹ്‌റൈന്‍ ദിനാറിന്റെ തട്ടിപ്പ് നടന്നതായാണ് വിവരം.
നിരവധി സ്ഥാപനങ്ങളെ ചെക്ക് നല്‍കി കബളിപ്പിച്ച ശേഷം മലയാളി അടങ്ങുന്ന തട്ടിപ്പ് സംഘം രാജ്യത്തുനിന്നും മുങ്ങി. പരാതിയുമായി പൊലീസിനെ സമീപിക്കുന്നവരുടെ എണ്ണം ഓരോ ദിവസവും വര്‍ധിക്കുകയാണ്.
മാസങ്ങള്‍ നീണ്ട ആസൂത്രണത്തിനൊടുവിലാണ് വന്‍ തട്ടിപ്പ് നടന്നതെന്നാണ് വിവരം. ജനറല്‍ ട്രേഡിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ എന്ന നിലയില്‍ ലൈസന്‍സ് നേടിയ സ്ഥാപനം പ്രവര്‍ത്തനം തുടങ്ങിയത് ഒരു വര്‍ഷം മുമ്ബായിരുന്നു. നാല്‍പ്പതോളം പേരില്‍ നിന്നായി 11 കോടിയോളം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്.