കണ്ണീർ പരമ്ബരകള്ക്കിടയില് മനസ് നിറഞ്ഞ് ചിരിച്ച് ആസ്വദിക്കാൻ പ്രേക്ഷകർക്ക് അവസരം ലഭിച്ചത് ഫ്ലവേഴ്സ് ചാനലില്‍ 2015ല്‍ ഉപ്പും മുളകും എന്ന സിറ്റ്കോം ടെലികാസ്റ്റ് ചെയ്ത് തുടങ്ങിയപ്പോള്‍ മുതലായിരുന്നു
മിനി സ്ക്രീൻ പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട പരമ്ബരയാണ് അന്നും ഇന്നും ഉപ്പും മുളകും. പരമ്ബര മാത്രമല്ല പരമ്ബരകളില്‍ അണിനിരക്കുന്ന താരങ്ങളും പ്രേക്ഷകർക്ക് സുപരിചിതരാണ്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ഉപ്പും മുളകിലെ കഥാപാത്രങ്ങളായ ബാലുവും നീലുവും കേശുവും ലച്ചുവും മുടിയനും കുട്ടൻപിള്ളയും പാറുക്കുട്ടിയുമെല്ലാം പ്രേക്ഷകരുടെ ഹൃദയം കവർന്നത്.
ഒന്നാമത്തെ സീസണ് മികച്ച വിജയമായതിനാലാണ് രണ്ടാം സീസണും അണിയറപ്രവർത്തകർ കൊണ്ടുവന്നത്. 2015 ഡിസംബർ 14നാണ് ഉപ്പും മുളകും ആദ്യമായി പ്രേക്ഷകർക്ക് മുന്നിലെത്തിയത്. പരമ്ബര അവസാനിച്ചപ്പോഴും ഇന്നും ഓരോ എപ്പിസോഡും നിരവധിവട്ടമാണ് യുട്യൂബില്‍ മാത്രം സ്ട്രീം ചെയ്യപ്പെടുന്നത്.
ഇപ്പോഴിതാ മൂന്നാം സീസണും വൻ വിജയമായി സംപ്രേഷണം ചെയ്യുന്നുണ്ട്. മൂന്നാം സീസണില്‍ ചില പുതിയ കഥാപാത്രങ്ങള്‍ കൂടി പരമ്ബരയില്‍ ഭാഗമായിട്ടുണ്ട്. സോഷ്യല്‍ മീഡിയ താരങ്ങളായ നന്ദൂട്ടിയും രണ്ടുവയസുകാരൻ ഇസ്ദാനും ഗൗരി ഉണ്ണിമായയുമെല്ലാമാണ് പുതിയതായി ഉപ്പും മുളകിന്റെ ഭാഗമായ താരങ്ങള്‍. പുതിയ എത്ര താരങ്ങള്‍ വന്നാലും പഴയ ചില താരങ്ങള്‍ സിറ്റ്കോമില്‍ നിന്നും വിട്ടുനില്‍ക്കുന്നതിനാല്‍ ഉപ്പും മുളക് ആരാധകരില്‍ വലിയ രീതിയിലുള്ള കുറവ് സംഭവിച്ചിട്ടുണ്ട്.
പ്രേക്ഷകർക്ക് ഏറ്റവും വലിയ നിരാശ സമ്മാനിച്ചത് ബാലുവിന്റെയും നീലുവിന്റെയും മൂത്തമകൻ മുടിയനായി അഭിനയിക്കുന്ന റിഷി കുമാറിന്റെ പിന്മാറ്റമായിരുന്നു. താൻ പോലും അറിയാതെ തന്റെ കഥാപാത്രത്തിന്റെ കഥയുടെ ഗതി മാറ്റിയതിനാലാണ് റിഷി ഉപ്പും മുളകില്‍ നിന്നും പിന്മാറിയത്.
തന്നെ പരമ്ബരയില്‍ നിന്നും പൂർണ്ണമായിട്ടും മാറ്റി നിർത്താൻ സംവിധായകൻ ശ്രമിക്കുകയാണെന്നും റിഷി ആരോപിച്ചിരുന്നു. സിറ്റ്കോം പരമ്ബരയായ ഉപ്പും മുളകിനെ ഒരു സീരിയല്‍ പോലെയാക്കി മാറ്റുന്നതിനെ സംവിധായകനെ ചോദ്യം ചെയ്തതിനാണ് എന്നെ കഥയില്‍ നിന്നും മാറ്റിയത്. കഴിഞ്ഞ് നാല് മാസമായി സീരിയലില്‍ നിന്നും എന്നെ യാതൊരു കാരണമില്ലാതെയാണ് സംവിധായകൻ ഉണ്ണി കൃഷ്ണൻ മാറ്റി നിർത്തിയിരിക്കുന്നത്.
സഹതാരങ്ങള്‍ക്ക് ഒന്ന് പ്രതികരിക്കാൻ പോലും സാധിക്കാത്ത സ്ഥിതിയാണ് ഉപ്പും മുളകിന്റെ സെറ്റില്‍ നടക്കുന്നത്. എന്റെ കഥാപാത്രത്തിന്റെ വിവാഹം നടക്കുന്നത് വരെ പരമ്ബര ഒരു സിറ്റ്കോം മാതൃകയിലാണ് പോയിരുന്നത്. എന്നാല്‍ അതിനുശേഷം ഉപ്പും മുളകും ഒരു സീരിയല്‍ പരവത്തിലായി. ഇത് സോഷ്യല്‍ മീഡിയയില്‍ ഞങ്ങള്‍ക്ക് മോശം കമന്റുകള്‍ ലഭിക്കുന്നതിന് ഇടയാക്കി
ഇതെ തുടർന്നാണ് ഉപ്പും മുളകിനെ സീരിയല്‍ പോലെയാക്കുന്നതിനെതിരെ സംവിധാകനോട് പറഞ്ഞത്. തുടർന്നാണ് എന്നെ പരമ്ബരയില്‍ നിന്നും മാറ്റി നിർത്തിയിരിക്കുന്നതെന്നുമായിരുന്നു റിഷി പറഞ്ഞത്. അതുപോലെ വളരെ കുറച്ച് എപ്പിസോഡുകളില്‍ മാത്രം പ്രത്യക്ഷപ്പെട്ട് പിന്നീട് കാണാമറയത്തേക്ക് പോയ ഒരു കഥാപാത്രമായിരുന്നു ഉപ്പും മുളകില്‍ ഡെയ്ൻ ഡേവിസ് അവതരിപ്പിച്ച സിദ്ധാർത്ഥ്. ജൂഹിയുടെ കഥാപാത്രത്തിന്റെ ഭർത്താവായിരുന്നു സിദ്ധാർത്ഥ്.
ഇപ്പോഴിതാ ഇരുവരും ഉപ്പും മുളകിലേക്കും തിരിച്ചെത്തിയെന്നാണ് ആരാധകർ പറയുന്നത്. അതിന് കാരണം നിഷാ സാരംഗ് പങ്കിട്ട ഇൻസ്റ്റഗ്രാം പോസ്റ്റാണ്. ജൂഹി റുസ്തഗിക്കും ഡെയ്ന്‍ ഡേവിസിനുമൊപ്പമുള്ളൊരു ഫോട്ടോയായിരുന്നു നിഷ സാരംഗ് ആദ്യം പങ്കുവെച്ചത്. പിന്നാലെ പാറമട വീടിന്റെ മുറ്റത്ത് ഉപ്പും മുളകും ടീമിനൊപ്പം നില്ക്കുന്ന റിഷിയുടെ ഫോട്ടോയും നിഷ പങ്കിട്ടു
മുടിയും സിദ്ധുവും ഇനി ഉപ്പും മുളകില്‍ കാണുമോയെന്നുള്ള ചോദ്യങ്ങളെല്ലാം നിരവധി കമന്റായി പ്രത്യക്ഷപ്പെട്ടുവെങ്കിലും നിഷ ഒന്നിനും മറുപടി നല്‍കിയിട്ടില്ല. സിദ്ധു തിരിച്ചെത്തിയോ, ഇതെപ്പോഴാണ് സംഭവിച്ചത്, എന്തൊക്കെയോ സര്‍പ്രൈസ് വരുന്നുണ്ടല്ലോ, ഈ ഓണം പൊടിപൊടിക്കും എന്നൊക്കെയായിരുന്നു പോസ്റ്റിന് പ്രത്യക്ഷപ്പെട്ട കമന്റുകള്‍.