കോഴിക്കോട്: വടകരയിലെ ‘കാഫിർ’ സ്ക്രീൻഷോട്ട് വിവാദത്തില്‍ സി.പി.എമ്മിനെ വീണ്ടും വെല്ലുവിളിച്ച് മുസ്ലിം യൂത്ത് ലീഗ്.
കാഫിർ’ സ്ക്രീൻഷോട്ട് എം.എസ്.എഫ് കോഴിക്കോട് ജില്ലാ സെക്രട്ടറി പി.കെ മുഹമ്മദ് ഖാസിമിന്റെതാണ് എന്ന് തെളിയിക്കുന്നവർക്ക് മുസ്ലിം യൂത്ത് ലീഗ് തിരുവള്ളൂർ പഞ്ചായത്ത് കമ്മറ്റി പ്രഖ്യാപിച്ച 10 ലക്ഷം രൂപ കൈപ്പറ്റാൻ ഇത് വരെ ഒരാളും എത്തിയിട്ടില്ല.
തങ്ങള്‍ പ്രഖ്യാപിച്ച ഇനാം ഇപ്പോഴും നിലവിലുണ്ടെന്നും ധൈര്യമുള്ളവർക്ക് മുന്നോട്ടുവരാമെന്നും യൂത്ത് ലീഗ് തിരുവള്ളൂർ പഞ്ചായത്ത് കമ്മിറ്റിയുടെ പേരില്‍ പുറത്തിറക്കിയ ഫേസ്ബുക്ക് പോസ്റ്ററില്‍ പറയുന്നു.