കല്‍പ്പറ്റ: വയനാട് ദുരന്തത്തില്‍ പെട്ടവരുടെ പുനരധിവാസത്തില്‍ വെല്ലുവിളി. ദുരിതബാധിതരെ ദുരിതാശ്വാസ ക്യാമ്ബുകളില്‍ നിന്നും വാടക വീടുകളിലേക്ക് മാറ്റുമെന്ന് സർക്കാർ പറഞ്ഞ ദിവസമായിട്ടും 254 കുടുംബങ്ങള്‍ ഇപ്പോഴും ക്യാമ്ബുകളില്‍ തന്നെയാണ്.
സർക്കാർ നിശ്ചയിച്ച 6000 രൂപയ്ക്ക് വീടുകള്‍ ലഭ്യമല്ലാത്തതും വീട്ടുടമകള്‍ മുൻകൂർ തുക ചോദിക്കുന്നതുമാണ് വാടക വീടുകള്‍ കിട്ടാൻ പ്രതിസന്ധിയാകുന്നത്.
അതിനിടെ, ക്യാമ്ബുകള്‍ വേഗത്തില്‍ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ബന്ധുവീടുകളിലേക്ക് മാറാൻ ഉദ്യോഗസ്ഥർ നിർബന്ധിക്കുന്നതായും ദുരിതബാധിതർ പറയുന്നു.
ഉരുള്‍പ്പൊട്ടലില്‍ വീട് നഷ്ടമായ ദുരിതബാധിതയായ വീട്ടമ്മ പറയുന്നത് ഇങ്ങനെ…
ആദ്യം വീടെടുത്ത് തരാമെന്നായിരുന്നു വാഗ്ദാനം, പിന്നീട് നമ്മള് തന്നെ വീട് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടു.
സ്കൂളിലാണ് ക്യാമ്ബ് പ്രവർത്തിക്കുന്നത്. ക്യാമ്ബ് അവസാനിപ്പിച്ച് സ്കൂള്‍ തുറക്കണമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. വീട് കിട്ടാനില്ല.
അതോടെ മകളുടെ വീട്ടിലേക്ക് മാറേണ്ട സ്ഥിതിയായി. വീട് നഷ്ടപ്പെട്ട പാവപ്പെട്ടവരുടെ ദുരിതം സർക്കാർ മനസിലാക്കണമെന്നും മുണ്ടക്കൈ സ്വദേശി പറയുന്നു.