ഞായറാഴ്ച യുകെയില്‍ കുഴഞ്ഞുവീണ് മരിച്ച കോട്ടയം സ്വദേശിയായ നഴ്സ് സോണിയയുടെഭർത്താവ് കോട്ടയം പനച്ചിക്കാട് ചോഴിയക്കാട് വലിയപറമ്ബില്‍ വീട്ടില്‍ അനില്‍ ചെറിയാനെ (റോണി) ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.
ചൊവ്വാഴ്ച രാവിലെയാണ് ഇവരുടെ താമസ സ്ഥലത്തിന് അടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്ത് അനില്‍ റോണിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
പുലർച്ചയോടെ മക്കള്‍ ഇരുവരും ഉറങ്ങവേ വീടിന് പുറത്ത് പോയ റോണിയെ പിന്നീട് മരിച്ച നിലയിലാണ് കണത്തിയത്.
താൻ ഭാര്യ സോണിയയുടെ അടുത്തേക്ക് പോകുകയാണെന്നും, മക്കളെ നോക്കണമെന്നും വ്യക്തമാക്കിയുള്ള സന്ദേശം സുഹൃത്തുക്കള്‍ക്ക് അയച്ച ശേഷമായിരുന്നു ജീവനൊടുക്കിയത്.
ഇത് കണ്ട സുഹൃത്തുക്കളും അയല്‍വാസികളും ചേർന്ന് നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.
റോണിയുടെ ഭാര്യ സോണിയ കഴിഞ്ഞ ഞായറാഴ്ചയാണ് വീട്ടില്‍ കുഴഞ്ഞു വീണ് മരിച്ചത്. കാലില്‍ ശസ്ത്രക്രിയയ്ക്കായി സോണിയ കോട്ടയത്ത് 10 ദിവസത്തേക്ക് എത്തിയിരുന്നു. തുടർന്ന് കഴിഞ്ഞ ഞായറാഴ്ച യു.കെ യിലെ വീട്ടില്‍ തിരിച്ചെത്തി ഒരു മണിക്കൂറിനുള്ളിലാണ് കുഴഞ്ഞുവീണ് മരിച്ചത്.
മരണ കാരണം വ്യക്തമല്ല.
സോണിയയുടെ മൃതദേഹം പോസ്റ്റ് മോട്ടം അടക്കമുള്ള നടപടികള്‍ക്കായി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കോട്ടയം പാക്കില്‍ സ്വദേശിനിയായ സോണിയ സാറ ഐപ്പ് റെസിച്ചിയിലെ അലക്സാണ്ട്ര ഹോസ്പിറ്റലില്‍ നഴ്സായിരുന്നു.
ലിസയും, ലൂയിസുമാണ് അനില്‍ – സോണിയ ദമ്ബതികളുടെ മക്കള്‍