പ്രോട്ടീൻ സപ്ലിമെന്റുകളുടെ ഉപയോഗം ഇന്നു കൂടിയിട്ടുണ്ട്. പലരുടേയും ദിവസം തുടങ്ങുന്നതു തന്നെ ഇവ കഴിച്ചു കൊണ്ടാണ്
കായിക താരങ്ങളും, ജിം പ്രേമികളും ഉള്‍പ്പെടെ വലിയ ഒരു വിഭാഗം ഇതിന്റെ ഉപയോക്താക്കളാണ്.എന്നാല്‍ ദിവസേന ഇത് കഴിക്കുന്നതിലൂടെ ശരീരത്തിനും ആരോഗ്യത്തിനും എന്ത് സംഭവിക്കും?. ശരീരത്തിൻ്റെ സ്വഭാവിക പ്രവർത്തനത്തില്‍ ഇവ ചെലുത്തുന്ന സ്വാധീനമെന്താണ്? എന്നിങ്ങനെയുള്ള സംശയങ്ങളും ഉണ്ടായേക്കാം. ഇവ ആരോഗ്യത്തെ സംബന്ധിച്ച് പ്രതികൂലവും അനുകൂലവും ആയിരിക്കാം.
പ്രോട്ടീൻ സപ്ലിമെൻ്റുകള്‍ക്ക് ജനപ്രീതി ഉണ്ടായതിനു പിന്നില്‍ എന്താണ്?
മൃഗങ്ങളില്‍ നിന്നോ അല്ലെങ്കില്‍ സസ്യാധിഷ്ഠിതമായോ ഉള്ള ഉറവിടങ്ങളില്‍ നിന്നുമുള്ള പ്രോട്ടീനുകള്‍ക്ക് ഈ അടുത്തകാലത്ത് ഏറെ ജനപ്രീതി ഉണ്ടായിട്ടുണ്ട്. കസാൻ, സോയ, പയർ അല്ലെങ്കില്‍ അരിപ്പൊടി കൊണ്ടുള്ള പ്രോട്ടീൻ പൊടികള്‍ ഇവയൊക്കെയാണ് ഇന്ന് ഏറെ ഉപയോഗത്തിലിരിക്കുന്നതെന്ന് സീനിയർ ന്യൂട്രീഷ്യനിസ്റ്റായ അക്ഷിത പറയുന്നു.
തിരക്കു പിടിച്ച ദൈനംദിന ജീവിതത്തില്‍ പ്രോട്ടീൻ നില നിയന്ത്രിച്ചു നിർത്താനുള്ള ഒരു എളുപ്പവഴി ആയാണ് ഇവയെ കാണുന്നത്. വെള്ളത്തില്‍ ചേർത്ത് അലിയിച്ചെടുക്കാൻ അധികം സമയം വേണ്ടി വരില്ല എന്നതാണ് കാരണം. കുതിച്ചുയരുന്ന ഫിറ്റ്നസ് രംഗവും ഇതിന് വളമായി തീരുന്നുണ്ട്. ഭക്ഷണ നിയന്ത്രണങ്ങളോ മുൻഗണനകളോ ഉള്ള സസ്യാഹാരികള്‍ പോലെയുള്ളവർ പ്രോട്ടീൻ സപ്ലിമെന്റുകളെ അവരുടെ പോഷക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ഒരു പ്രായോഗിക മാർഗമായി കണ്ടെത്തുന്നു.
ദിവസവും പ്രോട്ടീൻ സപ്ലിമെൻ്റുകള്‍ കഴിക്കുന്നതു കൊണ്ടുള്ള ഫലം
പേശികളുടെ വളർച്ചയും വീണ്ടെടുക്കലും: പ്രോട്ടീൻ സപ്ലിമെൻ്റുകള്‍, പ്രത്യേകിച്ച് വ്യായാമത്തിന് ശേഷം കഴിക്കുമ്ബോള്‍, പേശികളുടെ പ്രോട്ടീൻ ഉത്പാദനം വർദ്ധിപ്പിക്കാൻ കഴിയും, ഇത് നിങ്ങളുടെ പേശികളുടെ നിർമ്മാണത്തിനും അവയുടെ മെച്ചപ്പെട്ട പ്രവർത്തനത്തിനും സഹായിക്കും.
ശരീരഭാര നിയന്ത്രണം: വിശപ്പ് ശമിപ്പിക്കുന്നതിലൂടെ പൂർണ്ണത അനുഭവപ്പെടും. അങ്ങനെ അധിക കലോറിയുടെ ഉപഭോഗം കുറയ്ക്കുന്നു. ശരീര ഭാരനിയന്ത്രണത്തിന് ഇത് ഗുണം ചെയ്യും.
പോഷകം ഉറപ്പാക്കുന്നു: നിങ്ങളുടെ പതിവ് ഭക്ഷണക്രമം മതിയായ പ്രോട്ടീൻ നല്‍കാൻ ഉതകുന്നതല്ലെങ്കില്‍ പ്രോട്ടീൻ ആ വിടവ് നികത്തുന്നു. ശരീരത്തിൻ്റെ പ്രവർത്തിന് ദിവസേന ആവശ്യമായ പ്രോട്ടീൻ പ്രദാനം ചെയ്യുന്നു.
ദഹനം: പൊതുവെ സുരക്ഷിതമാണെങ്കിലും, ചില വ്യക്തികള്‍ക്ക്, പ്രത്യേകിച്ച് ലാക്ടോസ് അസഹിഷ്ണുത ഉള്ളവർക്ക്, വയറുവേദന അല്ലെങ്കില്‍ ദഹനസംബന്ധമായ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടേക്കാം.
ധാരാളം പ്രയോജനങ്ങള്‍ പ്രോട്ടീൻ സപ്ലീമെൻ്റുകള്‍ക്ക് ഉണ്ടെങ്കിലും അവയുടെ ദീർഘകാല ഉപയോഗം ഏറെ കരുതലോടെ ആകണമെന്ന് അക്ഷിത പറയുന്നു. വൃക്ക സംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവരില്‍ അമിത സമ്മർദ്ദം ഇതിൻ്റെ ഉപയോഗത്തിലൂടെ ഉണ്ടായേക്കാം. അതിനാല്‍ ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശപ്രകാരം മാത്രം ഇവ ഉപയോഗിക്കുക.
അമിതമായി പ്രോട്ടീൻ കഴിക്കുന്നത് ശരീരത്തിലെ കാല്‍സ്യത്തിൻ്റെ അളവിനെ ബാധിക്കും. അതിനാല്‍ കാല്‍സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. പ്രായമേറും തോറും ശാരീരികസ്ഥിതിയില്‍ വ്യത്യാസം വരും അതിനാല്‍ അതീവ ശ്രദ്ധയോടെ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ഇത് കഴിക്കുക.
എല്ലായ്പ്പോഴും നിങ്ങളുടെ വ്യക്തിഗത ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ പ്രോട്ടീൻ സപ്ലിമെൻ്റുകള്‍ തിരഞ്ഞെടുക്കുക. പോഷക ലഭ്യതയ്ക്കു വേണ്ടി ഇത്തരം സപ്ലിമെൻ്റുകളെ മാത്രം ആശ്രയിക്കുന്നത് നല്ലതല്ല. അതിനാല്‍ ഭക്ഷണക്രമത്തില്‍ പോഷകസമൃദ്ധമായ ആഹാരങ്ങള്‍ ഉള്‍പ്പെടുത്താൻ ശ്രദ്ധിക്കുക.