റിയാദ്: കെ.എം.സി.സി ചെയ്യുന്ന സാന്ത്വന പ്രവർത്തനങ്ങള്‍ അനുകരണീയവും മാതൃകാപരവുമാണെന്ന് പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു
റിയാദ് കെ.എം.സി.സി സെൻട്രല്‍ കമ്മിറ്റി നടത്തുന്ന പ്രവാസി കുടുംബ സുരക്ഷപദ്ധതിയില്‍ അംഗങ്ങളായിരിക്കെ, മരിച്ച മൂന്ന് കുടുംബങ്ങള്‍ക്കുള്ള 30 ലക്ഷം രൂപയുടെ സഹായം പാണക്കാട് നടന്ന ചടങ്ങില്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.
മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ വയനാട് പുനരധിവാസ ഫണ്ട് ശേഖരണത്തില്‍ കെ.എം.സി.സി നല്കുന്ന പിന്തുണ വലിയ കരുത്താണെന്നും തങ്ങള്‍ കൂട്ടിച്ചേർത്തു.
സെൻട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പദ്ധതിയില്‍ അംഗങ്ങളായ മരിച്ച 31 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം സഹായം നല്കുവാൻ കഴിഞ്ഞു.
63 പേർക്ക് ചികിത്സാസഹായവും കൈമാറിയിട്ടുണ്ട്. പ്രവാസി കുടുംബ സുരക്ഷപദ്ധതിയില്‍ ആയിരക്കണക്കിന് ആളുകളാണ് ചേർന്നിട്ടുള്ളത്.
സെപ്റ്റംബർ 20 വരെയാണ് പദ്ധതിയില്‍ അംഗങ്ങളാവാനുള്ള സമയ പരിധി. റിയാദിലെയും പരിസരപ്രദേശങ്ങളിലെയും മലയാളികളായ പ്രവാസികള്‍ക്ക് അംഗത്വമെടുക്കാം.
പദ്ധതിയില്‍ അംഗങ്ങളായിരുന്ന, പ്രവാസം അവസാനിപ്പിച്ചവർക്ക് നാട്ടില്‍ അവരുടെ അംഗത്വം പുതുക്കാനുള്ള സൗകര്യവുമുണ്ട്. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പ്രഫ. കെ.കെ. ആബിദ് ഹുസൈൻ തങ്ങള്‍ എം.എല്‍.എ, സൗദി കെ.എം.സി.സി നാഷനല്‍ കമ്മിറ്റി സെക്രട്ടേറിയറ്റംഗം മുഹമ്മദ് വേങ്ങര, മലപ്പുറം ജില്ല മുസ്ലിം ലീഗ് സെക്രട്ടറി നൗഷാദ് മണ്ണിശേരി, സെൻട്രല്‍ കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്ത്.
മൊയ്തീൻ കോയ കല്ലമ്ബാറ, മലപ്പുറം ജില്ല പ്രസിഡൻറ് ഷൗക്കത്ത് കടമ്ബോട്ട്, ചെയർമാൻ ഷാഫി ചിറ്റത്തുപാറ, മുനീർ മക്കാനി, കണ്ണൂർ ജില്ല ജനറല്‍ സെക്രട്ടറി പി.ടി.പി. മുഖ്താർ, തൃശൂർ ജില്ല പ്രസിഡൻറ് മുഹമ്മദ് കുട്ടി മുള്ളൂർക്കര, പാലക്കാട് ജില്ല ട്രഷറർ മുസ്തഫ വാഫി പട്ടാമ്ബി, ഷൗക്കത്ത് പാലപ്പള്ളി സമദ് പെരുമുഖം, മജീദ് മണ്ണാർമല, ലിയാഖത്ത് നീർവേലി, ഷുക്കൂർ വടക്കേമണ്ണ, ജാഫർ വീമ്ബൂർ, അമീർ പൂക്കോട്ടൂർ, റാഫി പുറവൂർ എന്നിവർ ചടങ്ങില്‍ പങ്കെടുത്തു