ഗുജറാത്തിലെ ജാംനഗഗറില്‍ ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതമുണ്ടായി എംബിബിഎസ് വിദ്യാര്‍ഥി മരിച്ചു. 19-കാരനായ കിഷന് മാനെകാണ് മരിച്ചത്.
വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ ഇയാള്‍ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടന്‍ തന്നെ ജിമ്മിലുണ്ടായിരുന്ന മറ്റുള്ളവര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും
ജീവന് രക്ഷിക്കാനായില്ല. വര്‍ക്കൗട്ടിനിടെ കിഷന് കുഴഞ്ഞുവീഴുന്ന സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡീയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അടുത്തിടെ യുവാക്കള്‍ ഹൃദയാഗാതം മൂലം മരണപ്പെടുന്ന നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ജീവിത ശൈലിയിലടക്കമുള്ള മാറ്റങ്ങളാണ് ഇതിന് കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
സമാന രീതിയില്‍ അടുത്തിടെ മഹാരാഷ്ട്രയിലെ സാംബാജി നഗറില്‍ വ്യായാമം ചെയ്യുന്നതിനിടെ ഒരാള്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു.ശനിയാഴ്ച്ച ചെന്നൈയിലും സമാന സംഭവം ഉണ്ടായി. പബ്ബില്‍ നൃത്തം ചെയ്തതിന് പിന്നാലെ കുഴഞ്ഞുവീണ ് 22-കാരനായ എംബിഎ വിദ്യാര്‍ഥിയാണ് മരിച്ചത്