കൊച്ചി: എറണാകുളം കളമശ്ശേരിയില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. കാസർകോട് സ്വദേശിയുടെ കാറില്‍ നിന്നുമാണ് ഹാൻസ് അടക്കം പിടികൂടിയത്.
ഒന്നര ലക്ഷത്തിലധികം രൂപ വിലവരുന്ന പുകയില ഉത്പന്നങ്ങള്‍ക്ക് പുറമെ പണവും വാഹനത്തില്‍ നിന്ന് പിടിച്ചെടുത്തു.
കൊച്ചി ഇടപ്പള്ളി ടോള്‍ ജംഗ്ഷനില്‍ രാത്രി പൊലീസ് നടത്തിയ പരിശോധനയ്ക്കിടെയാണ് കാസർകോട് സ്വദേശി അഹമ്മദ് നിയാസിന്റെ കാറില്‍ നിന്നും സാധനങ്ങള്‍ പിടികൂടിയത്. നിരോധിത ഉത്പന്നങ്ങളായ 5175 പാക്കറ്റ് ഹാൻസ്, 635 പാക്കറ്റ് കൂള്‍ ലിപ്പ് എന്നിവയും 12,030 രൂപയും പൊലീസ് പിടികൂടി.
കാറും കസ്റ്റഡിയിലെടുത്തു. വിപണിയില്‍ ഒന്നരക്ഷം രൂപ വിലവരുന്ന സാധനങ്ങളാണ് ഇവ. കളമശ്ശേരി സ്റ്റേഷൻ ഹൗസ് ഓഫീസർ അബ്ദുള്‍ ലത്തീഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തി പ്രതിയെ പിടി കൂടിയത്.