പഴയങ്ങാടി :മികച്ച ഗാനരചയിതാവിനുള്ള 54മത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ഹരീഷ് മോഹനനെ മുസ്ലിം യൂത്ത് ലീഗ് മാടായി പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു.
വെങ്ങര മൂലക്കീൽ സ്വദേശിയാണ് ഹരീഷ് മോഹനൻ.
കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് അഡ്വ അബ്ദുൾ കരീം ചേലേരി മെമെന്റോ നൽകി ആദരിച്ചു.
മാടായി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സഹീദ് കായിക്കാരൻ ഷാൾ അണിയിച്ചു.
മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് കെ വി റിയാസ് അധ്യക്ഷത വഹിച്ചു.
കെ എം സമദ് ചൂട്ടാട് സ്വാഗതം പറഞ്ഞു.
ജന്മ ദിനം ആഘോഷിക്കുന്ന ഹരീഷ് മോഹനനും കുടുംബത്തിനും മധുരം നൽകിയാണ് യൂത്ത് ലീഗ് ആദരവ് പരിപാടി ആരംഭിച്ചത്.
30ആം ജന്മദിനത്തിൽ മുസ്ലിം യൂത്ത് ലീഗ് നൽകിയ ആദരവ് ഹൃദയത്തിൽ ചേർത്ത് വെക്കുന്നുവെന്നും ഏറെ നന്ദിയുണ്ടെന്നും ഹരീഷ് പറഞ്ഞു.
മാടായി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എസ് യു റഫീഖ്,ജനറൽ സെക്രട്ടറി ഒ ബഷീർ,റഷീദ ഒടിയിൽ, ബി എസ് മഹമൂദ്,എം വി നാസർ,ഫൈസൽ മലക്കാരൻ,ഹിഷാം പുതിയങ്ങാടി,വാഹിദ് മുട്ടം, റിഷാൽ പഴയങ്ങാടി, ജാബിർ പഴയങ്ങാടി സംബന്ധിച്ചു