മംഗളൂരു: ഒമ്ബതു മാസം മുമ്ബ് വിവാഹം ചെയ്ത യുവതിയെ ഭർത്താവ് തലക്കടിച്ച് കൊന്നു.
ബ്രഹ്മാവർ കാർക്കഡ സലിഗ്രാമയില്‍ വെള്ളിയാഴ്ചയുണ്ടായ സംഭവത്തില്‍ സസ്തന ഗുഡ്മിയിലെ ശ്യാം ഉപാദ്യായയുടെ മകൻ കിരണ്‍ ഉപാദ്യായയുടെ (30) ഭാര്യ ജയശ്രീയാണ് (28) കൊല്ലപ്പെട്ടത്.
മൂന്ന് മാസമായി വാടക വീട്ടില്‍ താമസിക്കുന്ന ഇരുവരും തമ്മില്‍ വഴക്കുണ്ടായതായി അയല്‍വാസികള്‍ പൊലീസിനോട് പറഞ്ഞു.
വഴക്കിനിടയിലാണ് കൊലപാതകം നടന്നത്. മൃതദേഹം അജർക്കാടിലെ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി