ചേർത്തല: പട്ടണക്കാട് ബൈക്കില്‍ കാറിടിച്ച് യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന സഹോദരന് പരിക്ക്. ബൈക്ക് യാത്രക്കാരൻ കായംകുളം കരീലക്കുളങ്ങര ഡിവൈ.എഫ്.ഐ മേഖല കമ്മിറ്റി അംഗം അരിവണ്ണൂർ സുരേഷിന്റെ മകൻ ജഗത്(22) ആണ് മരിച്ചത്.
ശനിയാഴ്ച പുലർച്ച രണ്ടിന് പട്ടണക്കാട് ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം.
ഇവർ സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാറിടിക്കുകയായിരുന്നു. ബൈക്ക് ഓടിച്ച ജഗത് സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റ സഹോദരൻ ഋഷിദേവിനെ (16) വണ്ടാനം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.