ബഹ്റൈൻ :മുസ്ലീം ലീഗ് പ്രഖ്യാപിച്ച വയനാട് പുനരധിവാസ ഫണ്ടിലേക്ക് കെ എം സി സി ബഹ്റൈൻ നല്‍കിയ അറുപത്തിയാറ് ലക്ഷം രൂപയില്‍ മനാമ സെൻട്രല്‍ മാർക്കറ്റ്, മനാമ സൂഖ് കെ എം സി സി കമ്മിറ്റികള്‍ ശ്രദ്ധേയമായ പങ്കാളിത്തം നിർവ്വഹിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.
സെൻട്രല്‍ മാർക്കറ്റിലെയും, മനാമ സുഖിലെയും തൊഴിലാളികളെയും സ്ഥാപന ഉടമകളെയും സമീപിച്ച് മത്സരബുദ്ധിയോടെയാണ് രണ്ട് കമ്മിറ്റികളും പ്രവർത്തനരംഗത്ത് സജീവമായി നിറഞ്ഞു നിന്നത്.
മനാമ സെൻട്രല്‍ മാർക്കറ്റിലെ പ്രവർത്തനങ്ങള്‍ക്ക് സലാം മമ്ബാട്ടുമൂല, അഷറഫ് കൊറ്റേടത്ത്, വി എച്ച് അബ്ദുള്ള, അസീസ് പേരാമ്ബ്ര, അസീസ് കാഞ്ഞങ്ങാട്, സലാം കല്ലേരി, സിറാജ് മണിയൂർ, റഹീസ് അലവിൻ, ജസീർ അത്തോളി, എന്നിവരും മനാമ സുഖിലെ പ്രവർത്തനങ്ങള്‍ക്ക് സിനാൻ കൊടുവള്ളി, വി എം അബ്ദുല്‍ ഖാദർ, ഷംസു പാനൂർ, എം എ സമീർ, റഷീദ് പൂനത്ത്, ലത്തീഫ് വരി കോളി, എന്നിവരും നേതൃത്വം നല്‍കി.