▪️നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ്‌ഗോപിയുടെ സിനിമ മോഹങ്ങള്‍ നടക്കില്ലെന്ന് ലോക്‌സഭ മുൻ സെക്രട്ടറി ജനറല്‍ പിഡിടി ആചാരി. സിനിമ അഭിനയവും പണം വാങ്ങിയുള്ള ഉദ്ഘാടനവും പെരുമാറ്റച്ചട്ട ലംഘനമാണ്.
കേന്ദ്ര-സംസ്ഥാന മന്ത്രി പദത്തിലുള്ളവർക്ക് പെരുമാറ്റച്ചട്ട പ്രകാരം മറ്റ് ജോലികള്‍ ചെയ്യാൻ സാധിക്കില്ല. അവധി എടുത്തുപോലും സിനിമയിൽ അഭിനയിക്കാൻ മന്ത്രിയായിരിക്കെ സാധിക്കില്ലെന്നും ആചാരി വ്യക്തമാക്കി.