തൃശൂർ: ചെറുതുരുത്തിയില്‍ വാഹനം തടഞ്ഞ് യുവാക്കളില്‍ നിന്നും എം.ഡി.എം.എ പിടികൂടി. ചെറുതുരുത്തി കൊച്ചിൻ പാലത്തിന് സമീപം വെച്ചാണ് നാല് യുവാക്കളെ വാഹനം തടഞ്ഞു പിടികൂടിയത്
ബാംഗ്ലൂരില്‍നിന്ന് വാഹനത്തില്‍ വരികയായിരുന്നു ഈ സംഘം.
അത്തിക്കപ്പറമ്ബ് ആലിക്കല്‍ വീട്ടില്‍ മുഹമ്മദലി, നെടുമ്ബര കൊടുവിലകത്ത് ഷമീർ, പുതുശ്ശേരി ഊരത്ത് പടിക്കല്‍ സിബിൻ, ഒളരി ചിറയത്ത് ജിത്തു ജോസഫ് എന്നിവരെയാണ് പിടികൂടിയത്. ജില്ലാ പോലീസ് മേധാവിക്കു കീഴിലുള്ള പ്രത്യേക അന്വേഷണ സംഘവും ചെറുതുരുത്തി പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
എം.ഡി എം.എ കൂടാതെ പണവും ഇവരില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്. പോലീസിന്റെ നേതൃത്വത്തില്‍ വാഹനത്തിന്റെ ഉള്‍ഭാഗം തുറന്ന് പരിശോധന നടത്തി. ചെറുതുരുത്തി സി. ഐ അനന്തകൃഷ്ണൻ, എസ്. ഐ നിഖില്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്