സമസ്ത കേരള ജംഇയ്യതുല്‍ ഉലമയെ ശക്തിപ്പെടുത്തുന്നതിലും പദ്ധതികള്‍ വിജയിപ്പിക്കുന്നതിലും പ്രവാസികള്‍ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
സമസ്ത ഇസ്ലാമിക് സെന്റ്ർ സൗദി നാഷനല്‍ കമ്മിറ്റി ജിദ്ദയില്‍ സംഘടിപ്പിച്ച കോണ്‍ക്ലേവ് മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്ത നൂറാം വാർഷിക ഉപഹാരമായി എസ്.ഐ.സി സൗദി നാഷനല്‍ കമ്മിറ്റി അട്ടപ്പാടിയില്‍ സ്ഥാപിക്കുന്ന വിദ്യാഭ്യാസ പദ്ധതി കാലഘട്ടത്തിന്റെ അനിവാര്യ സംരംഭമാണെന്ന് അദ്ദേഹം പറഞ്ഞു.
സമസ്തയുടെ വയനാട് ദുരിതാശ്വാസ നിധിയിലേക്കും എസ്.ഐ.സി പദ്ധതിയായ അട്ടപ്പാടി ആക്സസ് പദ്ധതിയിലേക്കും വിവിധ കമ്മിറ്റികള്‍ സ്വരൂപിച്ച സഹായ നിധികള്‍ തങ്ങള്‍ക്ക് വിവിധ കമ്മിറ്റി പ്രതിനിധികള്‍ കൈമാറി. സമസ്ത ഇസ്ലാമിക് സെന്റ്ർ നാഷനല്‍ കമ്മിറ്റി അംഗങ്ങള്‍ക്കു വേണ്ടി ഏർപ്പെടുത്തുന്ന ക്ഷേമനിധി പ്രഖ്യാപനവും തർത്തീല്‍ ഖുർആൻ കാമ്ബയിൻ മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണവും ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിർവഹിച്ചു.
രാവിലെ നടന്ന മുഖദ്ദിമ സെഷനില്‍ നാഷനല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി മുഹമ്മദ് റാഫി ഹുദവി ആമുഖ പ്രഭാഷണം നടത്തി. നാഷനല്‍ കമ്മിറ്റി പ്രസിഡന്റ് ഉബൈദുല്ല തങ്ങള്‍ ഐദറൂസി അധ്യക്ഷത വഹിച്ചു. മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ ബോർഡ് മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ സംസാരിച്ചു. സൈദലവി ഫൈസി ത്വാഇഫ്, അബ്ദുന്നാസ്വിർ ദാരിമി എന്നിവർ പ്രസീഡിഡിയം നിയന്ത്രിച്ചു. ഇബ്രാഹീം ഓമശേരി നന്ദി പറഞ്ഞു.
മശ് വറ സെഷനില്‍ മാഹിൻ വിഴിഞ്ഞം ആമുഖപ്രഭാഷണം നടത്തി. ബശീർ ബാഖവി അധ്യക്ഷത വഹിച്ചു. അലവിക്കുട്ടി ഒളവട്ടൂർ ഉദ്ഘാടനം ചെയ്തു. അട്ടപ്പാടി പ്രൊജക്റ്റ്, ക്ഷേമനിധി, നാഷനല്‍ ആർട്ട് ഫെസ്റ്റ് എന്നിവയില്‍ നടന്ന ചർച്ചയില്‍ സുഹൈല്‍ ഹുദവി ക്രോഡീകരണം നടത്തി. നൗഫല്‍ തേഞ്ഞിപ്പലം നന്ദി പറഞ്ഞു. ഉച്ചക്കുശേഷം നടന്ന ഇഖ്തിതാം സെഷനില്‍ സംഘാടക സമിതി കണ്‍വീനർ അയ്യൂബ് ബ്ലാത്തൂർ സ്വാഗതം പറഞ്ഞു. സാബിഖ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
എസ്.ഐ.സി ക്ഷേമനിധി പ്രഖ്യാപനം ജിഫ്രി മുത്തുക്കോയ തങ്ങളും, ഡിജിറ്റല്‍ മാഗസിൻ പ്രഖ്യാപനം എം.ടി അബ്ദുല്ല മുസ്ലിയാരും, നാഷനല്‍ ആർട്ട് ഫെസ്റ്റ് സർഗവസന്തം പ്രഖ്യാപനം കെ. മോയിൻ കുട്ടി മാസ്റ്ററും നിർവ്വഹിച്ചു. ഫഖ്റുദ്ദീൻ തങ്ങള്‍ അല്‍ ഹസനി സമാപന സന്ദേശം നല്കി. അട്ടപ്പാടി പ്രൊജക്റ്റ് വിശദീകരണവും വീഡിയോ പ്രസൻറ്റേഷനും അബ്ദുർറഹ്മാൻ മൗലവി അറക്കല്‍ നിർവ്വഹിച്ചു. സംഘാടക സമിതി കണ്‍വീനർ അബൂബക്കർ ദാരിമി ആലമ്ബാടി നന്ദി പറഞ്ഞു. ശിഹാബുദ്ദീൻ ബാഖവി, നജ്മുദ്ദീൻ ഹുദവി, സുലൈമാൻ ഹാജി, ദില്‍ഷാദ് തലാപ്പില്‍ എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു. സുപ്രഭാതം കൗണ്ടർ, അട്ടപ്പാടി ആക്സസ് പദ്ധതി കൗണ്ടർ എന്നിവ ശ്രദ്ധേയമായി.