തിരുവനന്തപുരം : പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ മൂന്ന് പെണ്‍കുട്ടികളെ കാണാനില്ല. 9-ാം ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികളെയാണ് കാണാതായത്.
ഭാഗ്യശ്രീ, ആര്യ, അഭിരാമി എന്നീ പെണ്‍കുട്ടികളെയാണ് കാണാതായത്. 12.30ന്റെ ക്ലാസില്‍ പങ്കെടുക്കാന്‍ സ്കൂള്‍ ബസിലെത്തിയ കുട്ടികള്‍ ക്ലാസില്‍ കയറിയില്ല.
തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ വിവരം രക്ഷിതാക്കളെയും പൊലീസിനെയും അറിയിച്ചു. മെഡിക്കല്‍ കോളജ് പൊലീസ് അന്വേഷണം തുടങ്ങി. കുട്ടികള്‍ക്കായി നഗരത്തില്‍ തിരച്ചില്‍ തുടരുന്നു.