ലപ്പുറം: പെരുവള്ളൂർ പഞ്ചായത്ത് ഗ്ലോബല്‍ കെ.എം.എസി.സി ഏർപ്പെടുത്തിയ മൂന്നാമത് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ സേവനരത്നാ പുരസ്കാരം കുറുക്കോളി മൊയ്തീൻ എം.എല്‍.എയ്ക്ക്.
ഇന്ന് വൈകിട്ട് ഏഴിന് കാടപ്പടിയിലെ പൂക്കോയ തങ്ങള്‍ ഡയാലിസിസ് സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ ഇ.ടി മുഹമ്മദ് ബഷീർ എം.പി പുരസ്കാരം സമ്മാനിക്കും. മുസ്ലിം ലീഗ് ദേശീയ, സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.
പൊതുജീവിതത്തിലെ നിസ്വാർത്ഥതയും അർപ്പണ മനോഭാവവും പരിഗണിച്ചാണ് അവാർഡ് നല്‍കുന്നതെന്ന് വാർത്താസമ്മേളനത്തില്‍ സംഘാടകരായ അബ്ദുല്‍ ഹമീദ് എം.എല്‍.എ, ഹാരിസ് പെരുവള്ളൂർ, ഗഫൂർ ചൊക്ലി, അബ്ദു അത്രപ്പില്, സി.സി. ഷഫീഖ്, സി.സി. മൊയ്തീൻ എന്നിവർ പറഞ്ഞു