കണ്ണൂർ : മാരക ലഹരി മരുന്നുമായി രണ്ടു യുവാക്കളെ എക്സൈസ് സംഘം പിടികൂടി
മലപ്പട്ടം പടപ്പക്കരി കത്തിയണക്കിലെ കെ വൈഷ്ണവ്(28), മലപ്പട്ടം പൂക്കണ്ടത്തെ പി ജിതേഷ്(23) എന്നിവരാണ് എക്സൈസ് ആൻഡ്ഫോഴ്സ്മെന്റ് ആന്റി നാർക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാർഡിലെ സർക്കിള്‍ ഇൻസ്പെക്ടർ സി ഷിബുവും സംഘവും പിടികൂടിയത്.
ഇന്നലെ രാത്രി ഏഴുമണിക്ക് നാറാത്ത് പുതിയതെരു റോഡില്‍ കാട്ടാമ്ബള്ളിയില്‍ വച്ചാണ് 5.068 ഗ്രാം എത്താം ഫിറ്റാമിനുമായി യുവാക്കള്‍ പിടിയിലായത്.
റൈഡില്‍ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ അബ്ദുള്‍ നാസർ ആർ പി, പ്രഭുനാഥ് പി സിവില്‍ എക്സൈസ് ഓഫീസർമാരായ ശരത് പി, പ്രിയേഷ്, മുഹമ്മദ് അജ്മല്‍, വനിതാ സിവില്‍ എക്സൈസ് ഓഫീസർ സീമ പി എന്നിവരും ഉണ്ടായിരുന്നു.