മലപ്പുറം: എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ നേതൃത്വത്തില്‍ എംഎസ്‌എഫ് പ്രവർത്തകർക്ക് നേരെ ആശുപത്രിയില്‍ വെച്ച് ഗുണ്ടാക്രമണം.
മലപ്പുറം ഗവ: കോളേജിലെ എംഎസ്‌എഫ് പ്രവർത്തകർക്ക് നേരെയാണ് എസ്‌എഫ്‌ഐയുടെ സംസ്ഥാന ജില്ലാ നേതാക്കന്മാരുടെ നേതൃത്വത്തില്‍ ആക്രമണം അഴിച്ചുവിട്ടത്.
നേരത്തെ കോളേജില്‍ വെച്ച് എസ്‌എഫ്‌ഐ – എം എസ് എഫ് പ്രവർത്തകർ തമ്മില്‍ ഉണ്ടായ സംഘർഷത്തില്‍ ചികിത്സ തേടിയെത്തിയ എംഎസ്‌എഫ് പ്രവർത്തകരെയാണ് മലപ്പുറം ഗവ: താലൂക്ക് ആശുപത്രിയില്‍ വച്ച് എസ്‌എഫ്‌ഐ സംഘം ആക്രമിച്ചത്.