ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച് ജനങ്ങള്‍ക്കിടയില്‍ വിഭജനം സൃഷ്ടിക്കാനുള്ള സിപിഎമ്മിന്റെ അജണ്ടകളെ നിയമപരമായി പോരാടി മുസ്ലിം ലീഗ് പരാജപ്പെടുത്തിരിക്കുകയാണ്.
എംഎസ്‌എഫ് നേതാവ് കാസിമിന്റെ പേരില്‍ നെടുമ്ബ്രമണ്ണ യൂണിറ്റ് കമ്മിറ്റിയുടെ വാട്സ്‌ആപ്പ് ഗ്രൂപ്പില്‍ എന്ന വ്യാജേനെ പ്രചരിപ്പിച്ച സന്ദേശം സിപിഎം കേന്ദ്രത്തില്‍ നിന്നാണ് നിർമ്മിക്കപ്പെട്ടതെന്ന അന്തിമമായ കണ്ടെത്തലിലേക്ക് എത്തുമ്ബോള്‍, കേസെടുക്കാത്തതില്‍ കോടതി വരെ വിമർശനം ഉന്നയിച്ച ഘട്ടത്തിലും നിയമപരമായി പ്രതികളെ കണ്ടെത്താൻ ജാഗ്രത കാണിക്കേണ്ട പോലീസ് തുടരുന്ന അലസതയില്‍ പ്രതിഷേധിച്ചുകൊണ്ടും നാട്ടില്‍ വിഭജനം സൃഷ്ടിക്കാനുള്ള മാർക്സിസ്റ്റ് കുതന്ത്രങ്ങളെ ജനങ്ങള്‍ തിരിച്ചറിയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും തിരുവള്ളൂരില്‍ നിന്ന് ആരംഭിച്ച് വടകര പുതിയ സ്റ്റാൻഡ് വരെ നടക്കുന്ന ലോങ്ങ് മാർച്ച് ആയിരക്കണക്കിന് യുവാക്കള്‍ അണിനിരക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ല നേതൃയോഗം പ്രസ്താവിച്ചു.
സപ്തംബർ 8 ന് വൈകുന്നേരം തിരുവള്ളൂർ പഞ്ചായത്തില്‍ നിന്ന് പതാക കൈമാറും, സെപ്റ്റംബർ 9 ന് ബാങ്ക് റോഡില്‍ നിന്ന് ആരംഭിച്ച് വടകര പുതിയ ബസ്റ്റാൻഡ് പരിസരത്ത് സമാപന സമ്മേളനത്തോടെയാണ് ലോങ് മാർച്ച് അവസാനിക്കുന്നത് .
വടകര കേന്ദ്രീകരിച്ച് മുൻകാലങ്ങളിലും സമാനരീതിയിലുള്ള വിദ്വേഷ പ്രചരണങ്ങള്‍ നടന്നിട്ടുണ്ട് ഇത്തരം വിദ്വേഷ പ്രചാരണങ്ങള്‍ തുടരുമ്ബോള്‍ സമൂഹത്തിൻ്റെ ഒരുമയും ഐക്യവുമാണ് ഇല്ലാതാവുക.
ഇത്തരം വിദ്വേഷപ്രചരണങ്ങള്‍ തുടരാതിരിക്കാൻ ജനങ്ങള്‍ ഒരുമിച്ച് നിന്ന് ആശയപരമായ പ്രതിരോധം തീർക്കേണ്ടതുണ്ട് എന്ന സന്ദേശം മുറുകെപ്പിടിച്ചു കൊണ്ടാണ് മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലോങ്ങ് മാർച്ച് സംഘടിപ്പിക്കപ്പെടുന്നത്.
കാഫിർ സ്ക്രീൻഷോട്ട് നിർമ്മിച്ചവരെയും പ്രചരിപ്പിച്ചവരെയും അറസ്റ്റ് ചെയ്യുക, ഒരുമയുള്ള നാടിനായി ഒരുമിച്ച് നില്‍ക്കുക, മാർക്സിസ്റ്റ് ഗൂഢാലോചനക്കെതിരെ ജനകീയ യുവശക്തി എന്ന തലവാചകം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് ലോങ് മാർച്ച് നടക്കുന്നത്.
യോഗത്തില്‍ പ്രസിഡണ്ട് മിസ് ഹബ് കീഴരിയൂർ അദ്ധ്യക്ത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.മൊയ്തീൻ കോയ സ്വാഗതം പറഞ്ഞു.സീനിയർ വൈസ് പ്രസിഡണ്ട് സി. ജാഫർ സാദിഖ്, ഭാരവാഹികളായ ഷഫീക്ക് അരക്കിണർ, ഒ.എം, നൗഷാദ്, സിറാജ് ചിറ്റേടത്ത്, വി. അബ്ദുല്‍ ജലീല്‍, സമദ് നടേരി, കമ്മറ്റി അംഗങ്ങളായ എം. നസീഫ്, കെ.കുഞ്ഞിമരക്കാർ, മൻസൂർ മാങ്കാവ്,സിറാജ് കിണാശ്ശേരി, റിഷാദ് പുതിയങ്ങാടി, ഷൗക്കത്ത് വിരുപ്പില്‍, സലാം ചേളന്നൂർ, നിസാർ പറമ്ബില്‍, കെ.കെ. റിയാസ്, പി.സി.സിറാജ്, കെ എം. എംസ, ഹാരിസ് ഇ, മൻസൂർ ഇടവലത്ത്, സി.കെഷക്കീർ, പി.വി. അൻവർ ഷാഫി, അനീസ് തോട്ടുങ്ങല്‍, പി. അൻസാർ, നിസാർ തോപ്പയില്‍, കോയമോൻ പുതിയപാലം, കെ.ജാഫർ സാദിഖ്, പി.കെ. ഹകീം, നിസാം കാരശ്ശേരി, അഫ്നാസ് ചോറോട്, സ്വാഹിബ് മുഖദാർ, റഹ്മതുള്ള കടലുണ്ടി, സലാം അരക്കിണർ, ഹാഫിസ് മാതാഞ്ചേരി, നൗഷാദ് പന്നൂർ, മൻസൂർകെ.കെ തുടങ്ങിയവർ പ്രസംഗിച്ചു.