ബെംഗളൂരു: സംശയത്തിന്റെ പേരില്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭര്‍ത്താവ്. സംഭവത്തില്‍ ശിവമോഗ ജില്ലയിലെ ഭദ്രാവതി സ്വദേശി കിരണ്‍ (31) അറസ്റ്റിലായി.
ഭാര്യ നവ്യശ്രീ (28)യെ ഇയാള്‍ ഇരുമ്ബ് വടികൊണ്ട് തലക്ക് അടിച്ച ശേഷം കഴുത്ത് അറുത്ത് കൊലപ്പെടുത്തുകയായിരുന്നു. നവ്യശ്രീയുടെ സുഹൃത്ത് ഐശ്വര്യയാണ് പൊലീസില്‍ പരാതി നല്‍കിയത്.
കിരണും നവ്യശ്രീയും മൂന്ന് വർഷം മുൻപാണ് വിവാഹിതരായത്. കെങ്കേരിയിലെ വിശ്വേശ്വരയ്യ ലേഔട്ടിലായിരുന്നു താമസം. കിരണ്‍ ക്യാബ് ഡ്രൈവറായിരുന്നു.
നൃത്താധ്യാപികയായിരുന്ന നവ്യശ്രീ പലപ്പോഴും നൈറ്റ് ക്ലബ്ബുകളില്‍ പോകുമായിരുന്നു. ഭാര്യ പുരുഷ സുഹൃത്തുക്കളുമായി അടുപ്പം പുലർത്തുന്നത് കിരണിന് ഇഷ്ടമായിരുന്നില്ല എന്ന് പരാതിയില്‍ പറയുന്നു.
വിഷയത്തില്‍ ഇരുവരും പലപ്പോഴും വഴക്കിട്ടിരുന്നു. തുടർന്ന് കിരണ്‍ വീടുവിട്ടിറങ്ങി. പിന്നീട് ഓഗസ്റ്റ് 27ന് രാത്രി കിരണ്‍ വ്യാജ താക്കോല്‍ ഉപയോഗിച്ച് വീട്ടില്‍ കയറി. രാത്രി 11 മണിയോടെയാണ് സുഹൃത്തായ ഐശ്വര്യയ്ക്കൊപ്പം നവ്യശ്രീ വീട്ടിലെത്തിയത്.
സുഹൃത്ത് ഉറങ്ങാൻ പോയ ശേഷം ഹാളിലെത്തിയ ഭാര്യ സുഹൃത്തുമായി വീഡിയോ കോള്‍ ചെയ്യുകയായിരുന്നു. ഇതുകണ്ട ഭർത്താവ് കിരണ്‍ ഭാര്യയുമായി വഴക്കിട്ടു. വഴക്കിന് പിന്നാലെ ഭാര്യ അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് കിടപ്പുമുറിയിലേക്ക് പോയി. കിരണ്‍ ഇവിടെച്ചെന്നും വഴക്ക് തുടർന്നു.
ശേഷം, ഇരുമ്ബ് വടി കൊണ്ട് ഭാര്യയെ അടിക്കുകയും തുടർന്ന് അവിടെയുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കഴുത്ത് അറുക്കുകയും ചെയ്തു. കൊലപാതകത്തിന് ശേഷം ഫ്ലോർ ക്ലീനിങ് ഓയില്‍ കുടിച്ച കിരണ്‍ ആശുപത്രിയിലേക്ക് സ്വയമെത്തി.
ഓഗസ്റ്റ് 28-ന് രാവിലെ ഐശ്വര്യ ഉണർന്ന് നോക്കിയപ്പോഴാണ് നവ്യശ്രീ കൊല്ലപ്പെട്ടതായി കണ്ടത്. തുടർന്ന് കെങ്കേരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി വെസ്റ്റ് ഡിവിഷൻ ഡിസിപി ഗിരീഷ് പറഞ്ഞു.